സിനിമയിലേക്ക് നായികയായി മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് മറുപടിയുമായി നടി നവ്യാ നായര്‍. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിലൂടെയും കുറിപ്പിലൂടെയുമാണ് അഭിനയത്തിലേക്ക് മടങ്ങി വരുമോ എന്നതില്‍ നവ്യ സൂചന നല്‍കുന്നത്. 

കൊച്ചി: മലയാളികളുടെ പ്രിയനടിയാണ് നവ്യാ നായര്‍. 'ഇഷ്ടം' എന്ന സിനിമയില്‍ നായികയായി ചലച്ചിത്രമേഖലയിലേക്ക് ചുവടുവെച്ച നവ്യയോട് മലയാളികള്‍ക്ക് ഇഷ്ടം കൂടിയത് 'നന്ദന'ത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നവ്യ നൃത്തപരിപാടികളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും വീണ്ടും സജീവമാകുകയാണ്.

ഇടവേളയ്ക്ക് ശേഷം നവ്യ വീണ്ടും നായികയായെത്തുന്ന സിനിമ ഉടന്‍ ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ചോദ്യം. ഇതിന് മറുപടിയുമായി ഇപ്പോള്‍ നവ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിലൂടെയും കുറിപ്പിലൂടെയുമാണ് അഭിനയത്തിലേക്ക് മടങ്ങി വരുമോ എന്നതില്‍ നവ്യ സൂചന നല്‍കുന്നത്. വനിതയുടെ കവര്‍ പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. 'പണ്ട് മനോരമ വീക്കിലിയുടെ മുഖചിത്രമായപ്പോള്‍ ഞാന്‍ സിനിമയിലേക്ക് ചുവടുവെക്കുകയായിരുന്നു. എന്‍റെ മടങ്ങി വരവിനെക്കുറിച്ച് ചോദിക്കുന്നവര്‍ക്കുള്ളതാണ് ഈ കവര്‍ പേജ്. ഈ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ. എല്ലാവരുടെയു പ്രാര്‍ത്ഥനകള്‍ ഉണ്ടാവണം. സ്നേഹം...സമാധാനം'- നവ്യ കുറിച്ചു.

Read More: വിദേശത്ത് പുതുവര്‍ഷം ആഘോഷിച്ച് ദുല്‍ഖറും അമാലും; മറിയമെവിടെയെന്ന് ആരാധകര്‍

View post on Instagram