Asianet News MalayalamAsianet News Malayalam

സച്ചിൻ സാവന്തിന് ഗുരുവായൂർ സന്ദർശിക്കാൻ സഹായം നൽകി, സമ്മാനം നൽകിയത് മകന്റെ പിറന്നാളിന്: നവ്യയുടെ കുടുംബം

ഗുരുവായൂർ സന്ദർശനത്തിനു വേണ്ടി സാവന്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ടെന്ന് നവ്യയുടെ കുടുംബം

Navya nair family on ED raid and relation with Sachin Savant kgn
Author
First Published Aug 30, 2023, 8:51 PM IST

തൃശ്ശൂർ: ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇഡി വിവരം തേടിയ സംഭവത്തിൽ വിശദീകരണവുമായി നടി നവ്യ നായരുടെ കുടുംബം. സച്ചിൻ സാവന്തുമായി ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്നതാണ് പരിചയമെന്നും ഗുരുവായൂർ സന്ദർശനത്തിനു വേണ്ടി സാവന്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. നവ്യയുടെ മകൻറെ പിറന്നാളിന് സമ്മാനം നൽകിയതല്ലാതെ നവ്യക്ക് പ്രതി ഉപഹാരങ്ങൾ ഒന്നും കൊടുത്തിട്ടില്ല. ഇഡിയോടും ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.

സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായാണ് ഇഡി കുറ്റപത്രത്തിൽ പറയുന്നത്. ഇരുവരുടേയും ഫോൺ വിവരങ്ങളടക്കം ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. എന്നാല്‍, തങ്ങൾ പരിചയക്കാർ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി വ്യക്തമാക്കിയതായാണ് വിവരം. സച്ചിൻ സാവന്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, അനധികൃത സ്വത്ത് സമ്പാദന കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്. ഈ കേസിൽ ഇഡി കോടതിയില്‍ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios