പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ വിയോഗത്തിന്റെ നടുക്കത്തിലാണ് കലാകേരളം. കൊവിഡ് ബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരി ഇന്നലെയാണ് വിടപറഞ്ഞത്. നിരവധി പേരാണ് പ്രിയ കവയിത്രിയുടെ ഓർമ്മകൾക്ക് മുന്നിൽ അനുശോചനമറിയിച്ചത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നവ്യ പങ്കുവച്ച ഹൃദയസ്പർശിയായ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

“ജീവിതത്തിൽ ഒരുപാട് വേർപാടുകളിൽ വിഷമം തോന്നിയിട്ടുണ്ട്. ഇന്ന് പക്ഷേ… കുറച്ചു മുൻപ് ഇവിടെ മഴ പെയ്തിരുന്നു… അമ്മ നഷ്ടപ്പെടുമ്പോഴുള്ള വേദനയിലാണ് ഞാൻ. കവയിത്രി, ഭാഷാസ്നേഹി, പ്രകൃതിസ്നേഹി എന്നതിൽ എല്ലാം ഉപരി എനിക്ക് മകളോടുള്ള വാത്സല്യവും സ്നേഹവും തന്ന ആളായിരുന്നു ടീച്ചർ,” നവ്യ പറയുന്നു. തന്റെ ഓർമക്കുറിപ്പുകളുടെ പുസ്തകം സുഗതകുമാരി പ്രകാശനം ചെയ്ത ദിവസത്തെയും വീഡിയോയിൽ നവ്യ ഓർമിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)