മലയാളത്തിന്റെ പ്രിയപ്പെട്ട, നായിക നടിയാണ് നവ്യാ നായര്‍. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. സിനിമയില്‍ സജീവമല്ലാതിരുന്നപ്പോഴും നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ നവ്യാ നായര്‍ നായികയായി വെള്ളിത്തിരയില്‍ വീണ്ടും തിരിച്ചെത്തുകയാണ്. അതേസമയം, മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഫോട്ടോ നവ്യാ നായര്‍ ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

സന്തോഷം, സ്‍നേഹം സമാധാനം. ഒരാള്‍ നിങ്ങളെ സന്തോഷവതിയാക്കുമ്പോള്‍, അവരെ നിങ്ങളും സന്തോഷവതിയാക്കണം എന്നും നവ്യാ നായര്‍ ഫോട്ടോ ഷെയര്‍ ചെയ്‍തു കൊണ്ട് എഴുതിയിരിക്കുന്നു. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ വീണ്ടും നായികയാകുന്നത്. സ്‍ത്രീ കേന്ദ്രീകൃതമായി സിനിമയാണ് ഇത്. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ് എന്നാണ് വാര്‍ത്ത.