സിനിമയിലെ ക്ലിപ്പുകൾ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് ചന്ദ്രമുഖിയുടെ നിർമ്മാതാക്കൾ കേസ് ഫയൽ ചെയ്തെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ വിശദീകരണം. 

ചെന്നൈ: നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിക്കെതിരെ തമിഴ് ചിത്രം ചന്ദ്രമുഖിയുടെ നിർമ്മാതാക്കൾ സിനിമയിലെ ക്ലിപ്പുകൾ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് കേസ് ഫയൽ ചെയ്തെന്ന റിപ്പോർട്ടുകൾ തെറ്റെന്ന് വാര്‍ത്ത. 

നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന ഡോക്യുമെന്‍ററിയില്‍ ചന്ദ്രമുഖിയുടെ ദൃശ്യങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന ശിവാജി പ്രൊഡക്ഷൻസിൽ നിന്നുള്ള 'ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' (എൻഒസി) ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സിനിമാ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല തൻ്റെ എക്‌സ് അക്കൗണ്ടിൽ എൻഒസി പങ്കിട്ടു. 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെറ്ററിയില്‍ നിര്‍ദേശിച്ച ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിൽ ശിവാജി പ്രൊഡക്ഷൻസിന് എതിർപ്പില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതിനാണ് ഈ സർട്ടിഫിക്കറ്റ്.

എന്‍ഒസിയില്‍ "'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' എന്ന നെറ്റ്ഫ്ലിക്സ് സീരീസിൽ ഉപയോഗിക്കുന്നതിന് മാത്രമായി മുകളിൽ പറഞ്ഞ വീഡിയോ ഫൂട്ടേജ് ഉപയോഗിക്കാനും പുനർനിർമ്മിക്കാനും വിതരണം ചെയ്യാനും ഉപ-ലൈസൻസ് നൽകാനും റൗഡി പിക്ചേഴ്സിന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു" എന്നാണ് ശിവാജി പ്രൊഡക്ഷന്‍സ് പറയുന്നത്. 

Scroll to load tweet…

നയൻതാരയുടെയും ഭർത്താവും ചലച്ചിത്ര സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍റെയും പ്രൊഡക്ഷന്‍ ഹൗസാണ് റൗഡി പിക്‌ചേഴ്‌സ്. 2005-ൽ രജനികാന്ത് അഭിനയിച്ച ചന്ദ്രമുഖി എന്ന ചിത്രത്തിന്‍റെ നിർമ്മാതാക്കൾ നയൻതാരയോട് ക്ലിപ്പുകൾ ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ 5 കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ചില സിനിമ സൈറ്റുകളിലാണ് വാര്‍ത്ത വന്നത്. എന്നല്‍ അതിന് വിരുദ്ധമായാണ് എന്‍ഒസി പുറത്തുവന്നിരിക്കുന്നത്. 

6 വര്‍ഷത്തിന് ശേഷം ആ ഹിറ്റ് കൂട്ടുകെട്ട്; പുതുവര്‍ഷത്തില്‍ വന്‍ തിരിച്ചുവരവിന് നിവിന്‍ പോളി

മോഹന്‍ലാലിനൊപ്പം വേറിട്ട ലുക്കില്‍ മമ്മൂട്ടി; വൈറല്‍ ആയി മഹേഷ് നാരായണന്‍ ചിത്രത്തിന്‍റെ ലൊക്കേഷന്‍ സ്റ്റില്‍