സൈക്കോ ത്രില്ലറുമായി നയൻതാര, ചിത്രത്തിന്റെ രഹസ്യങ്ങളുടെ ആകാംക്ഷ നിറച്ച് രണ്ടര മണിക്കൂര്‍
സൈക്കോ ത്രില്ലറില്‍ നായികയായെത്തുകയാണ് നയൻതാര.
നയൻതാര നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് ഇരൈവൻ. ജയം രവിയാണ് ഇരൈവനില്‍ നായകനാകുന്നത്. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരൈവിന്റെ റണ്ണിംഗ് ടൈം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.
രണ്ട് മണിക്കൂര്‍ 31 മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഒരു സൈക്കോ ത്രില്ലറായിട്ടാണ് നയൻതാരയുടെ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ വൻ ഹിറ്റായി മാറിയിരുന്നു. ഐ അഹമ്മദിന്റേതാണ് ഇരൈവന്റെ തിരക്കഥയും. ഹരി കെ വേദാന്ദാണ് നയൻതാര ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പൊന്നിയിൻ സെല്‍വനായി പ്രേക്ഷപ്രീതി നേടിയ ശേഷം വൻ ഹിറ്റ് ലക്ഷ്യമിട്ടാണ് ജയം രവി ഇരൈവനുമായി എത്താൻ തയ്യാറെടുക്കുന്നത്.
സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രം നിര്‍മിക്കുന്നത്. ജയം രവിയും നയൻതാരയും ഒന്നിക്കുന്ന ചിത്രത്തില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും പ്രധാന വേഷത്തില്‍ ഉണ്ടാകും. സൗണ്ട് സിങ്ക് ഡിസൈൻ സിങ്ക് സിനിമ. പലതവണ മാറ്റിവച്ചെങ്കിലും നയൻതാരയുടെ ഇരൈവൻ സിനിമ സെപ്‍റ്റംബര്‍ 28ന് റിലീസാകുകയാണ്.
ജയം രവിയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം 'സൈറണ്‍' ആണ്. കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇമോഷണല്‍ ഡ്രാമ ആയിട്ടാണ് 'സൈറണ്‍' ഒരുക്കുന്നത്. സുജാത വിജയകുമാര് ആണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുമ്പോള്‍ സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം, പ്രൊഡക്ഷൻ ഡിസൈൻ കെ കതിര്‍, ആര്‍ട് ഡയറക്ടര്‍ ശക്തി വെങ്കട്‍രാജ് എം, കൊറിയോഗ്രാഫര്‍ ബ്രിന്ദ, പബ്ലിസിറ്റി ഡിസൈനര്‍ യുവരാജ് ഗണേശൻ, പ്രൊഡക്ഷൻ മാനേജര്‍ അസ്‍കര്‍ അലി എന്നിവരാണ് ജയം രവിയുടെയും കീര്‍ത്തി സുരേഷിന്റേയും സൈറണിന്റെ മറ്റ് പ്രവര്‍ത്തകര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക