നയൻതാര നായികയായി ഇരൈവൻ ഇനി ഒടിടിയില്‍, റിലീസ് പ്രഖ്യാപിച്ചു
ജയം രവി നായകനായ ഇരവൈന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.

നയൻതാര നായികയായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഇരൈവൻ. ജയം രവിയാണ് ഇരൈവനില്‍ നായകനായത്. ഇരൈവൻ ഒരു സൈക്കോ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. നയൻതാരയുടെയും ജയം രവിയുടെയും ഇരൈവന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
നെറ്റ്ഫ്ലിക്സാണ് നയൻതാരയുടെ ഇരൈവൻ സിനിമയുടെ ഒടിടി റൈറ്റ്‍സ് നേടിയത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒടിടിയില്‍ ഒക്‍ടോബര്‍ ഇരുപത്തിയാറിനാണ് പ്രദര്‍ശനം തുടങ്ങുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജയം രവിയുടേത് മികച്ച പ്രകടനമാണെന്നായിരുന്നു ചിത്രം കണ്ടവരുടെ അഭിപ്രായം. ജയം രവിയുടെ ഇരൈവന്റെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു എന്നായിരുന്നു പ്രതികരണങ്ങള്‍
ബോക്സ് ഓഫീസില്‍ മികച്ച വിജയം ചിത്രത്തിന് നേടാനായിരുന്നില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. തുടക്കത്തില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. തിരക്കഥയും ഐ അഹമ്മദാണ്. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. നയൻതാര നായികയായി എത്തിയ പുതിയ ചിത്രത്തില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി, എന്നിവരും മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തിയപ്പോള്‍ ഛായാഗ്രാഹണം ഹരി കെ വേദാന്ദാണ്. സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം യുവൻ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ റിലീസിന് മുന്നേ വൻ ഹിറ്റായി മാറിയിരുന്നു.
ജയം രവി നായകനാകുന്ന പുതിയ ചിത്രം സൈറണാണ്. നായികയായിഎത്തുന്നത് കീര്‍ത്തി സുരേഷാണ്. ആന്റണി ഭാഗ്യരാജാണ് സൈറണിന്റെ സംവിധാനം. സൈറൈണ്‍ ഒരു ഇമോഷണല്‍ ഡ്രാമയായിരിക്കും. നിര്‍മാണം സുജാത വിജയകുമാര്‍. ജി വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുമ്പോള്‍ സെല്‍വകുമാര്‍ എസ് കെയാണ് ഛായാഗ്രാഹണം. അസ്‍കര്‍ അലിയാണ് പ്രൊഡക്ഷൻ മാനേജര്‍.
Read More: സുധീര്‍ ബാബുവിന്റെ പാൻ ഇന്ത്യൻ ചിത്രം, ഹരോം ഹരയുടെ പോസ്റ്റര്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക