Asianet News MalayalamAsianet News Malayalam

നയൻതാരയുടെ 'കണക്റ്റി'ന്റെ പുതിയ അപ്‍ഡേറ്റ്

അശ്വിൻ ശരവണനാണ് ചിത്രത്തിന്റെ സംവിധായകൻ.

Nayanthara starrer film Connect trailer to release on 9th december
Author
First Published Dec 7, 2022, 9:12 PM IST

നയൻതാര നായികയാകുന്ന ചിത്രം 'കണക്റ്റി'നായി കാത്തിരിക്കുകയാണ് ആരാധകര്‍. അശ്വിൻ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഇടവേളകളില്ലായെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ ട്രെയിലറിനെ കുറിച്ചുള്ളതാണ് പുതിയ അപ്‍ഡേറ്റ്.

നയൻതാര നായികയായ ചിത്രം 'മായ'യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. തപ്‍സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ 'ഗെയിം ഓവറും' അശ്വിൻ ശരവണിന്റേതായി എത്തി. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രങ്ങളായി മായ'യും 'ഗെയിം ഓവറും'. അശ്വിൻ ശരവണിന്റെ പുതിയ ചിത്രത്തില്‍ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് 'കണക്റ്റ്' നിര്‍മിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമായ 'കണക്റ്റിന്റെ ട്രെയിലര്‍ എന്ന് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍. അശ്വിൻ ശരവണിന്റെ ചിത്രത്തിന്റെ ട്രെയിലര്‍ ഡിസംബര്‍ ഒമ്പതിന് അര്‍ദ്ധരാത്രി 12നാണ് പുറത്തുവിടുക.

നയൻതാരയും വിഘ്‍നേശ് ശിവനും അടുത്തിടെ ഇരട്ടക്കുട്ടികള്‍ ജനിച്ചത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങള്‍ ജനിച്ചത്. 'ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം' എന്നായിരുന്നു സന്തോഷ വിവരം പങ്കുവച്ച് വിഘ്നേശ് ശിവൻ കുറിച്ചിരുന്നത്. നയൻതാരയും വിഘ്‍നേശ് ശിവനും വാടക ഗര്‍ഭധാരണത്തിന്റെ നിയപരമായ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിരുന്നുവെന്ന് തമിഴ്‍നാട് സര്‍ക്കാരിന്റെ അന്വേഷണത്തില്‍ ബോധ്യമായിരുന്നു.

നയൻതാരയും വിഘ്‍നേശ് ശിവനും ജൂണ്‍ ഒമ്പതിന് ആയിരുന്നു വിവാഹിതരായത്. മഹാബലിപുരത്തായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. സംവിധായകൻ വിഘ്‍നേശ് ശിവനുമായുള്ള വിവാഹദൃശ്യങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററി നെറ്റ്‍ഫ്ലിക്സ് സ്‍ട്രീം ചെയ്യുമെന്നും അറിയിച്ചിരുന്നു.

Read More: റിലീസ് പ്രഖ്യാപിച്ച് 'അറിയിപ്പി'ന്റെ ട്രെയിലര്‍

Follow Us:
Download App:
  • android
  • ios