തെലുങ്ക് ചിത്രം അണ്ടെ സുന്ദരനിക്കിയാണ് നസ്രിയയുടേതായി പുറത്തെത്തിയ അവസാന ചിത്രം

എ ആര്‍ റഹ്‍മാനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് നസ്രിയ നസിം. ഫഹദ് ഫാസിലുമുണ്ട് ഫ്രെയ്മില്‍. ഇതിഹാസത്തിനൊപ്പം എന്നാണ് ചിത്രത്തിന് നസ്രിയ നല്‍കിയിരിക്കുന്ന തലക്കെട്ട്. ട്വിറ്ററിലൂടെ നസ്രിയ പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് നാല് മണിക്കൂറിനുള്ളില്‍ 12,000 ല്‍ അധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

ഫഹദ് അഭിനയിച്ച ഒരു ചിത്രത്തിന് എ ആര്‍ റഹ്‍മാന്‍ സംഗീതം പകര്‍ന്നിട്ടുണ്ട്. സജിമോന്‍ പ്രഭാകറിന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായി 2022 ല്‍ പുറത്തെത്തിയ മലയന്‍കുഞ്ഞ് എന്ന ചിത്രത്തിനാണ് എ ആര്‍ റഹ്‍മാന്‍ സംഗീതം പകര്‍ന്നത്. ഫാസില്‍ ആയിരുന്നു ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. 

അതേസമയം ധൂമമാണ് ഫഹദ് ഫാസില്‍ അഭിനയിച്ച് പ്രദര്‍ശനത്തിനെത്തിയ പുതിയ ചിത്രം. കെജിഎഫും കാന്താരയുമൊക്കെ നിര്‍മ്മിച്ച കന്നഡ സിനിമയിലെ പ്രമുഖ ബാനര്‍ ആണ് ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രമുഖ കന്നഡ സംവിധായകന്‍ പവന്‍ കുമാറിന്‍റെ മലയാളത്തിലെ അരങ്ങേറ്റവുമായിരുന്നു ഈ ചിത്രം. മലയാളത്തിന് പുറമെ മറ്റ് നാല് ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

Scroll to load tweet…

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം മാമന്നന്‍, സുകുമാറിന്‍റെ സംവിധാനത്തില്‍ അല്ലു അര്‍ജുന്‍ ടൈറ്റില്‍ റോളിലെത്തുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം പുഷ്പ 2 എന്നിവയാണ് ഫഹദിന്‍റേതായി വരാനിരിക്കുന്ന രണ്ട് ശ്രദ്ധേയ പ്രോജക്റ്റുകള്‍. വടിവേലു തികച്ചും വ്യത്യസ്തമായ റോളിലെത്തുന്ന മാമന്നനില്‍ ഉദയനിധി സ്റ്റാലിനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

അതേസമയം ട്രാന്‍സ് ആണ് നസ്രിയ അഭിനയിച്ച അവസാന മലയാള ചിത്രം. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ തെലുങ്ക് ചിത്രം അണ്ടെ സുന്ദരനിക്കിയാണ് നസ്രിയയുടേതായി പുറത്തെത്തിയ അവസാന ചിത്രം. നാനിയായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

ALSO READ : 'ഇവളെ ഇങ്ങനെ ബില്‍ഡ് ചെയ്തത് ഞാനാണ്, അതിന്‍റെ ക്രെഡിറ്റ് മുഴുവന്‍ ഞാനെടുക്കും'; പൊട്ടിക്കരഞ്ഞ് സെറീന

WATCH : അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും: ബിബി ടോക്ക് കാണാം

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും | BB Talk |Bigg Boss Season 5