Asianet News MalayalamAsianet News Malayalam

ആദ്യ തെലുങ്ക് ചിത്രത്തില്‍ ജോയിന്‍ ചെയ്‍ത് നസ്രിയ; 'പുഷ്‍പ' ആരംഭിക്കാന്‍ ഫഹദ്

ഫഹദിന്‍റെയും ആദ്യ തെലുങ്ക് ചിത്രം അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. അല്ലു അര്‍ജ്ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'പുഷ്‍പ'യിലൂടെയാണ് ഫഹദ് തെലുങ്കിലേക്ക് എത്തുന്നത്

nazriya starts shooting ante sundaraniki in hyderabad
Author
Hyderabad, First Published Apr 19, 2021, 7:50 PM IST

നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തിന്‍റെ ടൈറ്റില്‍ കഴിഞ്ഞ നവംബര്‍ മാസത്തിലാണ് പ്രഖ്യാപിക്കപ്പെട്ടത്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'അണ്ടേ സുന്ദരാനികി' എന്നാണ് പേരിട്ടിരിക്കുന്നത് നാനിയാണ് ചിത്രത്തിലെ നായകന്‍. നസ്രിയയുടെ ഭാഗങ്ങള്‍ ഇന്ന് ചിത്രീകരിച്ചു തുടങ്ങി. ആദ്യ തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങുന്നതിന്‍റെ സന്തോഷം നസ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

"ഇന്ന് ഞാന്‍ എന്‍റെ ആദ്യ തെലുങ്ക് ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങി. ആദ്യത്തേത് എപ്പോഴും സ്പെഷല്‍ ആയിരിക്കും. അണ്ടേ സുന്ദരാനികി സ്പെഷല്‍ ആയിരിക്കും", നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചിത്രീകരണത്തിനായി ഹൈദരാബാദിലെത്തിയ നസ്രിയക്കൊപ്പം ഫഹദുമുണ്ട്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

ഫഹദിന്‍റെയും ആദ്യ തെലുങ്ക് ചിത്രം അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. അല്ലു അര്‍ജ്ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'പുഷ്‍പ'യിലൂടെയാണ് ഫഹദ് തെലുങ്കിലേക്ക് എത്തുന്നത്. ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുക. എന്നാല്‍ ചില ഷെഡ്യൂളുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ ഫഹദിന്‍റെ ഭാഗങ്ങള്‍ എന്നാണ് ചിത്രീകരിക്കുകയെന്ന് അറിവായിട്ടില്ല. 

Follow Us:
Download App:
  • android
  • ios