പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരയായ നീലക്കുയില്‍ ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലേക്ക് കടക്കുകയാണ്. ആദിയുടെയും റാണിയുടേയും കുട്ടിയെ ഇല്ലാതാക്കിയ സംഭംവമാണ് പരമ്പരയെ ആകാംക്ഷഭരിതരമാക്കുന്നത്. കുറ്റക്കാരിയായ സ്വാതി പിന്നില്‍നിന്ന് ചരടുവലിക്കുകയാണ്. എങ്ങനെയെങ്കിലും റാണിയെ പ്രതിയാക്കുകയാണ് സ്വാതിയുടെ ലക്ഷ്യം. എന്നാല്‍ റാണിയുടെ അമ്മ രാധാമണി മകളാണ് കുറ്റം ചെയ്‍തതെന്നുറപ്പിച്ച് മകളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കസ്‍തൂരിയെക്കൊണ്ട് കുറ്റം ഏല്‍പ്പിക്കുന്നതില്‍ രാധാമണി വിജയിക്കുകയും ചെയ്‍തു. കുതന്ത്രങ്ങളുടെ മധുരവാക്കുകള്‍കൊണ്ട് രാധാമണി കസ്‍തൂരിയെ മയക്കിയെടുത്തതാണ്. എന്നാല്‍ കുറ്റം എല്ലാവരുടേയും മുന്നില്‍ച്ചെന്ന് പറഞ്ഞാല്‍, കസ്‍തൂരി ആദിയുടെ ഭാര്യയാണെന്ന സത്യം താന്‍ എല്ലാവരോടും പറയുമെന്നാണ് സ്വാതി പറയുന്നത്. അതുകേട്ട് ആകെ ധര്‍മ്മസങ്കടത്തിലാണ് കസ്‍തൂരി. അതേസമയം കസ്‍തൂരിയെ എല്ലാവരും അങ്ങോട്ട് വിളിക്കുന്നു എന്നു പറഞ്ഞ് ചെറിയമ്മ മാലിനി വിളിക്കുകയാണ്.

അവിടെവച്ച് സത്യങ്ങള്‍ പറയാന്‍ ബാലന്‍ കസ്‍തൂരിയോട് പറയുകയാണ്. താനാണ് റണിചേച്ചിക്ക് കുടിക്കാനുള്ള വെള്ളത്തില്‍ കുട്ടിയെ ഇല്ലതാക്കാനുള്ള ഗുളിക കലര്‍ത്തിയതെന്ന് കസ്‍തൂരി വീണ്ടും പറയുകയാണ്. എല്ലാവരും അതുകേട്ട് ഞെട്ടിത്തരിക്കുകയാണ്. ആദിക്കും, ക്യാപ്റ്റനും അത് വിശ്വസിക്കാന്‍ കഴിയുന്നില്ല. കസ്‍തൂരി പറയുന്നത് കേള്‍ക്കുന്ന സ്വാതി, ആദിയുടെ ഭാര്യയാണ് കസ്‍തൂരി എന്ന സത്യം വെളിപ്പെടുത്താന്‍ പോകുകയാണ്. കസ്‍തൂരി കുറ്റം ഏറ്റെടുത്തതിനാല്‍ എനിക്കൊരു സത്യം പറയാനുണ്ടെന്ന് സ്വാതി പറയുമ്പോള്‍, താന്‍ പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞില്ലെന്നും, സ്വാതിചേച്ചി ഒന്നും പറയല്ലേയെന്നും കസ്‍തൂരി പറയുന്നു.

കുറ്റമേറ്റെടുക്കാന്‍ തന്നോട് പറഞ്ഞത് ശാരി ഓപ്പോളും, രാധാമണിയുമാണെന്ന് കസ്‍തൂരി തുറന്നുപറയുകയാണ്. വീട്ടില്‍ച്ചെന്ന് ഇത്തരത്തില്‍ പറയണമെന്ന് അവരാണ് പറഞ്ഞതെന്നും, അതിനാലാണ് ഇങ്ങനെ പറഞ്ഞതെന്നും കസ്‍തൂരി പറയുന്നു. സത്യം ഞാന്‍ ഏറ്റെടുക്കാം എന്നുതന്നെയാണ് കരുതിയതെന്നും, എന്നാല്‍ കുറ്റം ഞാന്‍ ഏറ്റെടുത്താല്‍ എന്നെ പച്ചയ്ക്ക് കത്തിക്കുമെന്ന് സ്വാതി പറഞ്ഞതാണ് താന്‍ സത്യം പറയാന്‍ കാരണമെന്നും കസ്‍തൂരി പറയുന്നു. എന്നാല്‍ റാണി പറയുന്നത് കസ്‍തൂരി  പറയുന്നത് കള്ളമാണെന്നാണ്. എന്നാല്‍ ഇതാണ് സത്യമെന്ന് കസ്‍തൂരി ആണയിടുകയാണ്. ഞാനിത് മുന്നേ പറഞ്ഞതല്ലെ, കസ്‍തൂരി ഇത്തരത്തില്‍ ഒന്നും ചെയ്യില്ലായെന്ന് എന്ന് ആദി പറയുന്നുണ്ട്. എന്തിനാണ് രാധാമണി കസ്‍തൂരിയോട് കുറ്റം ഏറ്റെടുക്കാന്‍ പറഞ്ഞതെന്ന് ചോദിക്കുന്നു. പൊലീസ് അന്വേഷണം വന്നാല്‍ റാണിചേച്ചിയെ പിടിക്കുമോ എന്ന് രാധാമണിക്ക് സംശയമുണ്ടെന്നും, അതുകൊണ്ടാണ് ഏറ്റെടുക്കാന്‍ പറഞ്ഞതെന്നും കസ്‍തൂരി പറയുന്നു. അപ്പോഴെല്ലാവരും ശരത്തിനെ നോക്കുകയാണ്. എന്നാല്‍ ശരത്തിന് ഒന്നും അറിയില്ലെന്നും കസ്‍തൂരി പറയുന്നു.

റാണി ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് ശരത്ത് പറയുകയാണ്. എന്നാല്‍ ഇതോടെ എല്ലാവരുടേയും സംശയം റാണിയിലേക്ക് നീണ്ടിരിക്കയാണ്. ഒരു കുറ്റവാളി നഷ്‍ടപ്പെട്ട സങ്കടത്തില്‍ എല്ലാവരും അവരവരുടെ വഴിക്ക് പോകുകയാണ്. അപ്പോള്‍ ശരത്തും റാണിയും സംസാരിക്കുകയാണ്. എന്നെ വിശ്വസിക്കണം എന്നാണ് റാണി പറയുന്നത്. അച്ഛന് മകളെ അറിയാമെന്നും, മകള്‍ ഇതുചെയ്യില്ലെന്ന് എനിക്കറിയാം എന്നും ശരത്ത് പറയുന്നുണ്ട്. രാധാമണി ചെയ്‍തത് മണ്ടത്തരമായെന്നാണ് മാലിനി പറയുന്നത്. എന്നാല്‍ കസ്‍തൂരി കള്ളം പറഞ്ഞതെന്നാണോ എന്നാണ് മാലിനിയുടെ സംശയം. എന്നാല്‍ അതിന് യാതൊരു വിലയുമില്ലെന്നും മനസ്സിലാക്കുന്നു. റാണിയുടെ റൂമിലേക്ക് വന്ന കസ്‍തൂരിയെ റാണി കഴുത്തിന് പിടിക്കുകയും, കസ്‍തൂരി പറയുന്നത് കേള്‍ക്കാന്‍ കൂട്ടാക്കാതിരിക്കുകയുമാണ്. അങ്ങോട്ട് കയറിവന്ന ആദി റാണിയെ പിടിച്ചുമാറ്റുന്നു. സത്യം പറഞ്ഞതിനാണോ പാവത്തിനെ കൊല്ലാന്‍ നോക്കുന്നതെന്ന് ആദി ചോദിക്കുന്നു. എന്നാല്‍ കസ്‍തൂരി തന്നെയാണ് കുറ്റക്കാരി എന്നാണ് റാണി പറയുന്നത്.

എന്നാല്‍ താന്‍ ഈ കുറ്റം ഏറ്റെടുത്താല്‍,  ആദിസാറെ വിവാഹം കഴിച്ചത് എല്ലാവരോടും പറയുമെന്ന് സ്വാതി പറഞ്ഞെന്ന് പറഞ്ഞ് കസ്‍തൂരി കരയുകയാണ്. പെട്ടന്ന് ആദി കസ്‍തൂരിയെ തല്ലിയിട്ട്, പോയി പഠിക്കാന്‍ പറയുകയാണ്. ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായല്ലോ എന്നാണ് സ്വാതി പറയുന്നത്. തന്റെ കുറ്റം റാണിയുടെ മേല്‍ ചാരുകയാണ് സ്വാതി ചെയ്യുന്നത്. ഇന്ന് എല്ലാവര്‍ക്കും സത്യം മനസ്സിലായല്ലോ എന്നാണ് സ്വാതി വീണ്ടും വീണ്ടും പറയുന്നത്. ഇതെല്ലാം കേള്‍ക്കുന്ന റാണി സ്വാതിയുടെ അടുത്തുചെന്ന് ആദി കസ്‍തൂരിയെ വിവാഹം ചെയ്‍ത കാര്യം എല്ലാവരോടും പറഞ്ഞോളു, നിന്റെ ഏട്ടന്‍ ചെയ്‍ത തെറ്റിന് ഞാനല്ലല്ലോ ഉത്തരവാദി എന്നും മറ്റും പറയുന്നു. പെട്ടന്നുതന്നെ സ്വാതി റാണിയുടെ കയ്യെടുത്ത് തന്റെ കഴുത്തില്‍ പിടിപ്പിച്ചിട്ട് ഉറക്കെ കരയുകയാണ്. അതുകേട്ട് ഓടി വരുന്ന സ്വാതിയുടെ അമ്മ കരുതുന്നത് റാണി സ്വാതിയെ ഉപദ്രവിക്കുന്നുവെന്നാണ്. റാണിയെ കുറ്റവാളിയാക്കാനുള്ള സ്വാതിയുടെ ശ്രമം വിജയിച്ചുകൊണ്ടിരിക്കയാണ്. എങ്ങനെയാണ് സത്യങ്ങള്‍ പുറത്തെത്തുക എന്നറിയാന്‍  കാത്തിരിക്കാം.