നടൻ നീരജ് മാധവന് പെണ്‍കുഞ്ഞ് പിറന്നു.

മലയാളത്തിന്റെ യുവനടൻമാരില്‍ ശ്രദ്ധേയനാണ് നീരജ് മാധവ്. തനിക്ക് ഒരു കുഞ്ഞ് പിറന്ന കാര്യം അറിയിച്ചിരിക്കുകയാണ് നീരജ് മാധവ്. ഒരു ഫോട്ടോയും നീരജ് മാധവ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. തനിക്കും ദീപ്‍തിക്കും പെണ്‍കുഞ്ഞാണ് ജനിച്ചത് എന്ന് നീരജ് മാധവ് അറിയിച്ചു. ദീപ്‍തിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് നീരജ് മാധവ് അറിയിക്കുന്നു. എല്ലാവരും നീരജ് മാധവന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിലാണ് 2018ല്‍ നീരജ് മാധവും ദീപ്‍തിയും വിവാഹിതരാകുന്നത്. തൃശൂര്‍ സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് നീരജ് മാധവ്. ഇന്ന് യുവനായകൻമാരില്‍ ശ്രദ്ധേയനാണ് നീരജ് മാധവ്. നീരജ് മാധവിനും ദീപ്‍തിക്കും കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് കുടുംബവും അടുത്ത സുഹൃത്തുക്കളും. നീരജ് മാധവ് ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. പെണ്‍കുഞ്ഞിന്റെ അച്ഛനായ നീരജ് മാധവന് എല്ലാവരും ആശംസകള്‍ നേരുകയാണ്.

മെമറീസ് ആണ് നീരജ് മാധവിന്റെ ആദ്യത്തെ ശ്രദ്ധേയമായ വേഷം.

നൃത്തവും സിനിമയും ഒരുപോലെ കൊണ്ടുപോകുന്ന നടൻകൂടിയാണ് നീരജ് മാധവ്.