നീരജ് മാധവൻ നായകനാകുന്നത് ഇന്റര്‍വ്യൂ എന്ന ചിത്രത്തിലാണ്.

ബോളിവുഡ് ചിത്രത്തില്‍ നായകനായി നീരജ് മാധവ്. നീരജ് മാധവൻ കേന്ദ്രകഥാപാത്രങ്ങളില്‍ ഒന്നായി എത്തുന്ന ആന്തോളജി ചിത്രമായ ഫീല്‍സ് ലൈക് ഇഷ്‍കിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫീല്‍സ് ലൈക് ഇഷ്‍കില്‍ ഇന്റര്‍വ്യൂ എന്ന സിനിമയിലാണ് നീരജ് മാധവൻ നായകനാകുന്നത്.

YouTube video player

മുംബൈയില്‍ താമസിക്കുന്ന മലയാളി പശ്ചാത്തലമുള്ള കഥാപാത്രമായിട്ടാണ് നീരജ് മാധവ് വേഷമിടുന്നത്. ചിത്രം ഒരു പ്രണയകഥയാണ്. സച്ചിൻ കുന്ദല്‍ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആറ് ചെറു ചിത്രങ്ങളാണ് ഫീല്‍സ് ലൈക് ഇഷ്‍കില്‍ ഉള്ളത്.

രോഹിത് സരഫ്, രാധിക, മധൻ, ടാനിയ, അമോല്‍ പരാഷാര്‍, സിമ്രാൻ ജെഹാനി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

ജൂലൈ 23നാണ് ചിത്രം നെറ്റ്‍ഫ്ലിക്സില്‍ റിലീസ് ചെയ്യുക.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.