അണിയറ പ്രവർത്തകരും അഭിനേതാക്കളും ഉൾപ്പടെയാണ് സോറിയിലെ അറുപത് നവാഗതർ.
പുതുതലമുറയുടെ പുതു തുടക്കമാകാൻ 'സോറി'. അക്ഷയ് ചന്ദ്രശോഭ അശോക് സംവിധാനവും രചനയും നിർവഹിച്ച ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അറുപതോളം നവാഗതരാണ് ചിത്രത്തിൽ പ്രവർത്തിച്ചിരിക്കുന്നു. ആരോമൽ ദേവരാജ്, അഷ്‌കർ അലി, അമൽ കെ ഉദയ്, അശ്വിൻ മോഹൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആരോമൽ ദേവരാജും അബ്സൊല്യൂട് റയട്ടും ചേർന്നാണ് സോറി നിർമിച്ചിരിക്കുന്നത്. അരുൺ രാംദാസ് ആണ് ഛായാഗ്രാഹകൻ. ആഷിക്ക് പുഷ്പരാജ് ചിത്രസംയോജകനം നിർവഹിക്കുമ്പോൾ, പശ്ചാത്തല സംഗീതം ഒരുക്കുന്നത് സംവിധായകൻ കമൽ അനിൽ ആണ്. അണിയറ പ്രവർത്തകരും അഭിനേതാക്കളും ഉൾപ്പടെയാണ് സോറിയിലെ അറുപത് നവാഗതർ.
പഞ്ചുകൾ, ചതവുകൾ, മുറിവുകൾ, കണ്ണീർ എല്ലാം റിയൽ..! 'ആന്റണി'ക്കായി കല്യാണിയുടെ ത്യാഗം ചെറുതല്ല
നേരത്തെ കേരള ചലച്ചിത്ര അക്കാദമി നടത്തിയ 2022 ഐഡിഎസ്എഫ്എഫ്കെയിൽ ഔദ്യോഗികമായി തെരഞ്ഞെടുത്ത 'കാളിയൻകുന്ന് ' എന്ന ഷോർട് ഫിലിം ഇവരുടെ പ്രയത്നത്തിന്റെ ഫലമാണ്. ഈ ചിത്രം പോലെ വ്യത്യസ്ത ത്രില്ലർ ജോണറിലുള്ള ഡ്രാമയാകും സോറി എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
