പുതിയ ചിത്രത്തിന്‍റെ പൂജ ഒക്ടോബർ മാസം കോട്ടയത്ത് നടക്കും

നിരവധി ചിത്രങ്ങളുടെ സംഘാടകനും സഹസംവിധായകനുമായ രാധാകൃഷ്ണൻ കെ പി രചന, സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രത്തിന്‍റെ പൂജ ഒക്ടോബർ മാസം കോട്ടയത്ത് നടക്കും. നവംബർ മാസം ചിത്രീകരണം മാവേലിക്കരയിലും പരിസരങ്ങളിലുമായി ആരംഭിക്കും. വ്യത്യസ്തമായ ഒരു ഫാമിലി സബ്ജക്റ്റാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.

റീഗൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം രാധാകൃഷ്ണൻ കെ പി, ഗാനങ്ങൾ ജോയിസ് ലഹ, സി ആർ അചാര്യ മുട്ടം, സംഗീതം അനിൽ ഗോപാൽ, ആർട്ട് വിമൽ, അസോസിയേറ്റ് ഡയറക്ടർ ഗാന്ധിക്കുട്ടൻ, രാജേഷ്, മേക്കപ്പ് രാജു കോട്ടയം, പിആർഒ അയ്മനം സാജൻ. പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പുതുമുഖങ്ങളെ ക്ഷണിച്ചിട്ടുണ്ട്.