Asianet News MalayalamAsianet News Malayalam

പുതിയ സൂപ്പര്‍മാന്‍ 'സ്വവര്‍ഗ്ഗ അനുരാഗി'; വിപ്ലവകരമായ പ്രഖ്യാപനം.!

ഡിസി കോമിക് സീരിസായ 'സൂപ്പര്‍മാന്‍: സണ്‍ ഓഫ് കാള്‍ ഇല്‍' അഞ്ചാ പതിപ്പ് മുതലാണ് സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കുന്നത്.

New Superman comes out as bisexual in upcoming DC comic
Author
New York, First Published Oct 12, 2021, 10:08 AM IST

ന്യൂയോര്‍ക്ക്: ലോകമെങ്ങും ആരാധകരുള്ള കോമിക് സൂപ്പര്‍ ഹീറോയാണ് സൂപ്പര്‍മാന്‍ (Superman). എണ്‍പത് വര്‍ഷത്തോളമായി സൂപ്പര്‍മാന്‍ കോമിക്സുകള്‍ ഇറങ്ങി തുടങ്ങിയിട്ട്. ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി (bisexual) അവതരിപ്പിക്കുകയാണ് ഇപ്പോള്‍ സൂപ്പര്‍മാന്‍ സൃഷ്ടാക്കളായ ഡിസി കോമിക്സ് (DC comic). 

ഡിസി കോമിക് സീരിസായ 'സൂപ്പര്‍മാന്‍: സണ്‍ ഓഫ് കാള്‍ ഇല്‍' അഞ്ചാ പതിപ്പ് മുതലാണ് സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കുന്നത്. സൂപ്പര്‍മാനായി ഭൂമിയില്‍ എത്തപ്പെടുന്ന കെന്‍റ് ക്ലര്‍ക്കിന്‍റെ മകന്‍ ജോണ്‍ കെന്‍റാണ് ഇതില്‍ സൂപ്പര്‍മാന്‍. നേരത്തെ കെന്‍റ് പത്രപ്രവര്‍ത്തകയായ ലോയിസ് ലെയിനുമായി പ്രണയത്തിലാകുന്നെങ്കില്‍. ജയ് നാക്കമൂറ എന്ന പത്രപ്രവര്‍ത്തകനുമായാണ് പ്രണയത്തിലാകുന്നത്. ഈ ആഴ്ച ഡിസി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. അടുത്തമാസമാണ് പുതിയ ലക്കം സൂപ്പര്‍മാന്‍ കോമിക് ബുക്ക് ഇറങ്ങുന്നത്.

എന്താണ് പുതിയ പുസ്തകത്തിലെ ഇതിവൃത്തം എന്ന് വ്യക്തമല്ലെങ്കിലും. പുതിയ സൂപ്പര്‍മാനും തന്‍റെ ആണ്‍ സുഹൃത്തും ഒന്നിച്ചിരിക്കുന്നതിന്‍റെയും,ചുംബിക്കുന്നതിന്‍റെയും ചിത്രം ഡിസി പുറത്തുവിട്ടിട്ടുണ്ട്. സൂപ്പര്‍മാന്‍റെ സ്വഭാവികമായ എല്ലാ പ്രത്യേകതകളും നിലനിര്‍ത്തിയാണ് പുതിയ സാഹചര്യത്തിലേക്ക് കഥ കൊണ്ടുപോകുന്നത് എന്നും ഇത് വലിയ പരിണാമം തന്നെയാണ് എന്നാണ് കഥകൃത്തായ ടോം ടെയ്ലര്‍ പറയുന്നത്. 

സൂപ്പര്‍മാന്‍ എന്നും പ്രതീക്ഷയുടെ, നീതിയുടെ സത്യത്തിന്‍റെ പ്രതീകമാണ്. ഇന്ന് അതില്‍ നിന്നും കൂടിയ ഒരു കാര്യത്തിന്‍റെ കൂടി പ്രതീകമാകുന്നു. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് അവരെ തന്നെ സൂപ്പര്‍മാനിലൂടെ കാണാനുള്ള അവസരം പുതിയ കഥാപാശ്ചാത്തലം ഉണ്ടാക്കുന്നു- ടോം ടെയ്ലര്‍ പറയുന്നു. 

എന്നാല്‍ ഡിസി ഇത് ആദ്യമായല്ല തങ്ങളുടെ കോമിക് സീരിസിലെ പ്രധാന കഥാപാത്രങ്ങളെ സ്വവര്‍ഗ്ഗ അനുരാഗികളായി അവതരിപ്പിക്കുന്നത്. നേരത്തെ ബാറ്റ്മാന്‍ സീരിസിലെ റോബിനെ ഇത്തരത്തില്‍ ഡിസി അവതരിപ്പിച്ചിരുന്നു. ബാറ്റ് വുമണിനെയും ഇത്തരത്തില്‍ ഡിസി അവതരിപ്പിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios