Asianet News MalayalamAsianet News Malayalam

‘സജിമോൻ..നല്ല ചുറുചുറുക്കുള്ള ചെക്കനാ, സൽസ്വഭാവിയാ’; ചിരിപടർത്തി ‘മോഹന്‍കുമാര്‍ ഫാൻസ്‘ മൂന്നാം ടീസർ

രമേഷ് പിഷാരടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് ടീസർ. 

new teaser for mohankumar fans
Author
Kochi, First Published Mar 18, 2021, 8:26 AM IST

ജിസ് ജോയ് സംവിധാനം ചെയ്യുന്ന മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തിന്റെ മൂന്നാമത്തെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. രമേഷ് പിഷാരടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് ടീസർ. സിനിമക്കുള്ളിലെ സിനിമാകഥ പറയുന്ന ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. 

കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ചിത്രത്തിന്റെ രണ്ട് ടീസറുകൾ റിലീസ് ചെയ്തിരുന്നു. ഈ മാസം 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ മാസം നാലാം തിയതി ആയിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. തിയേറ്റര്‍ പ്രതിസന്ധികളെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ സെക്കന്ഡ് ഷോയ്ക്ക് അനുമതി നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ റിലീസ് തിയതി.

പുതുമുഖമായ അനാര്‍ക്കലിയാണ് നായിക. കുഞ്ചാക്കോ ബോബനൊപ്പം ആസിഫലിയടക്കം വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. സിദ്ദീഖ്, ശ്രീനിവാസന്‍, മുകേഷ്. കെപിഎസി ലളിത, അലന്‍സിയര്‍, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആസിഫ് അലി അതിഥി വേഷത്തിലായിരിക്കും പ്രത്യക്ഷപ്പെടുക. ഹിറ്റ് കൂട്ടുകെട്ടായ ബോബി സഞ്ജയ് ആണ് തിരക്കഥ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം.

Follow Us:
Download App:
  • android
  • ios