ഫുജിഫിലിം എൻഎഫ്ആർ ഫിലിം ഫെസ്റ്റിവിലിന്റെ ഭാഗമായി ബെഞ്ച് മാർക്ക് സ്ക്രീനിംഗ് ശ്രീധർ സിനിമാസിൽ നടക്കും. തിരഞ്ഞെടുക്കപ്പെട്ട ഷോർട്ട് ഫിലിമുകൾ ജനുവരി 24ന് പ്രദർശിപ്പിക്കും. ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു.

കൊച്ചി: ഫുജിഫിലിം എൻഎഫ്ആർ (നിയോ ഫിലിം റിപ്പബ്ലിക്) ഫിലിം ഫെസ്റ്റിവിലിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ബെഞ്ച് മാർക്ക്‌ സ്ക്രീനിംഗ് ശ്രീധർ സിനിമാസിൽ വെച്ച് നടത്തപ്പെടും. ഫെസ്റ്റിവിലിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച ഷോർട്ട് ഫിലിമുകൾ ജനുവരി 24 വെള്ളിയാഴ്ച ശ്രീധർ സിനിമാസിൽ സ്ക്രീനിംഗ് ചെയ്യപ്പെടും. സ്ക്രീനിംഗുമായി ബന്ധപ്പെട്ട ഡെലിഗെറ്റ് രെജിസ്ട്രേഷൻ വെബ്സൈറ്റ് വഴി ആരംഭിച്ചിട്ടുണ്ട്. 

എൻഎഫ്ആർ ന്റെ പ്രധാന സ്ട്രീമായ ബെഞ്ചമാർക് സ്ക്രീനിംഗ് ഒരു സ്റ്റാൻഡേർഡൈസഡ് പ്രോസസ്സ് ആണ്. ഓരോ വർഷവും ഇറങ്ങുന്ന മികച്ച ഷോർട്ട് ഫിലിമുകൾ മികച്ച ക്വാളിറ്റിയോടെ തിയേറ്ററിൽ സ്ക്രീൻ ചെയ്തു ജനങ്ങളിലേക്ക്‌ എത്തിക്കുക എന്ന ലക്ഷ്യമാണ് ബെഞ്ച് മാർക്ക്‌ സ്ക്രീനിംഗിലൂടെ ഉദ്ദേശിക്കുന്നത്. വരും വർഷങ്ങളിലും വിവിധ സ്ഥലങ്ങളിലായി മാറ്റങ്ങൾ അനുസരിച്ചു ബെഞ്ച് മാർക്ക്‌ സ്ക്രീനിംഗ് നടത്തപെടുന്നതായിരിക്കും. സ്ക്രീനിംഗ് ഷെഡ്യൂൾസ് എൻഎഫ്ആർ വെബ്സൈറ്റിൽ ലഭ്യമാണ്.

ഫുജിഫിലിം എന്‍എഫ്ആർ (നിയോ ഫിലിം റിപ്പബ്ലിക്) കൊച്ചി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, നിയോ ഫിലിം സ്കൂൾ സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീളുന്ന ഒരു ഇവെന്‍റ് ആണ്. കൊച്ചിയിലെ താജ് വിവാന്തയിൽ കല, സംസ്കാരം, സിനിമാറ്റിക് മികവ് എന്നിവയിൽ മൂന്ന് ദിവസത്തെ ഗ്രാന്റ് സമ്മിറ്റിനൊപ്പം ഗ്ലോബൽ അക്കാദമി അവാർഡ് സറിമണിയും, പാനൽ ഡിസ്കഷനും നടത്തപ്പെടുന്നതായിരിക്കും . 

ഫെസ്റ്റിവലിൽ ഏഴ് വ്യത്യസ്ത ശൃംഖലകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ എൻഎഫ്ആർ ഫിലിം വാക്‌വെ, എൻഎഫ്ആർ- ഫാപ് കോൺ ക്ലെവ്സ്, എൻഎഫ്ആർ ബെഞ്ച്മാർക്ക്സ്ക്രീനിംഗ്, എൻഎഫ്ആർ ഗ്ലോബൽ ആക്കാഡമി അവാർഡ്സ്, എൻഎഫ്ആർ പിച്ച്റൂം, എൻഎഫ്ആർ ഫിലിമിൻക്യൂബ്, എൻഎഫ്ആർ ഫിലിം സൗഖ് എന്നിവ ഉൾപെടുന്നു എന്നിവ ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്കായി, ഫെസ്റ്റിവൽ വാട്സാപ് നമ്പർ +919048955441 എന്നതിൽ ബന്ധപ്പെടുക അല്ലെങ്കിൽ festivalcoordinator@nfrkochifestival.com എന്ന ഇമെയിൽ വഴി ബന്ധപ്പെടുക. ഔദ്യോഗിക വെബ്സൈറ്റ് nfrkochifestival.com സന്ദർശിക്കുകയും ഫെസ്റ്റിവലിന്റെ സോഷ്യൽ മീഡിയ ചാനലുകൾ പിന്തുടരുകയും ചെയ്യുക.

കലകളുടെ ആഘോഷം : എന്‍എഫ്ആര്‍ ഫിലിം വാക്ക്‌വേ ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു!

പുതിയ നിര്‍മ്മാതാക്കള്‍ക്ക് ചലച്ചിത്ര രംഗത്ത് വഴികാട്ടിയാകാന്‍ എന്‍എഫ്ആര്‍ ഫിലിംഇൻക്യൂബ്