വിവാഹ വാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ നേർന്ന് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. രണ്ടാം വിവാഹ വാർഷിക ദിനത്തിലാണ് ഇരുവരും ഹൃദ്യമായ ആശംസകൾ പങ്കുവച്ചിരിക്കുന്നത്. വിവാഹ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടായിരുന്നു നിക് ആശംസകൾ അറിയിച്ചത്. 

‘എന്നെ ഏറെ അദ്ഭുതപ്പെടുത്തിയവളും പ്രചോദനം പകർന്നവളും അതി സുന്ദരിയുമായ പ്രിയപ്പെട്ടവൾക്ക് രണ്ടാം വിവാഹവാർഷികത്തിന്റെ ഹൃദ്യമായ മംഗളങ്ങൾ നേരുന്നു. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’, എന്നായിരുന്നു നിക് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nick Jonas (@nickjonas)

നിക്കിന് ആശംസകൾ നേർന്ന് പ്രിയങ്കയും ചിത്രവും കുറിപ്പും പങ്കുവച്ചു. ‘എപ്പോഴും എനിയ്‌ക്കൊപ്പം നിൽക്കുന്ന എന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ടവന് ആശംസകൾ‘ എന്നാണ് പ്രിയങ്കയുടെ പോസ്റ്റ്.  പ്രിയങ്കയ്ക്കും നിക്കിനും വിവാഹ വാർഷികാശംസകൾ നേർന്നുകൊണ്ട് പ്രമുഖരുൾപ്പെടെയുള്ള നിരവധി പേരാണ് രം​ഗത്തെത്തിയത്. 

2018 ഡിസംബർ 1ന് രാജസ്ഥാനിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ചായിരുന്നു പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായത്.