കപ്പേള എന്ന ചിത്രത്തിന് ശേഷം അന്നയും റോഷനും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് (Night Drive).

വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നൈറ്റ് ഡ്രൈവ്' (Night Drive). റോഷൻ മാത്യുവും അന്ന ബെന്നുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇന്ദ്രജിത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നാളെ തിയറ്ററുകളിൽ എത്തും. കപ്പേള എന്ന ചിത്രത്തിന് ശേഷം അന്നയും റോഷനും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 

ഒരു രാത്രിയാത്രയില്‍ ഉണ്ടാകുന്ന അപകടവും അതിനെ തുടര്‍ന്നുണ്ടാകുന്ന പോലീസ് അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. 'നൈറ്റ് ഡ്രൈവ്' ചിത്രത്തില്‍ 'സിഐ ബെന്നി മൂപ്പൻ' എന്ന കഥാപാത്രമായിട്ടാണ് ഇന്ദ്രജിത്ത് അഭിനയിച്ചത്. വീണ്ടുമൊരു പൊലീസ് കഥാപാത്രം മികവോടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രജിത്തും. അഭിലാഷ് പിള്ള രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ത്രില്ലര്‍ ആണ്.

ചിത്രത്തിന്റെ തിരക്കഥ രണ്ട് വര്‍ഷം മുമ്പ് തന്നെ കേള്‍പ്പിച്ചതായിരുന്നുവെന്നാണ് വൈശാഖ് നേരത്തെ പറഞ്ഞിരുന്നു. എല്ലാവരുടെയും സ്‍നേഹവും പിന്തുണയും തനിക്ക് വേണമെന്നും വൈശാഖ് അഭ്യര്‍ഥിച്ചിരുന്നു.മധുര രാജ, പുലിമുരുകന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്യുന്ന വൈശാഖിന്‍റെ സിനിമയ്ക്കായി സിനിമാസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 

രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മുരുകൻ കാട്ടാക്കട ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതുന്നു. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നൈറ്റ് ഡ്രൈവ് ചിത്രത്തില്‍ രണ്‍ജിപണിക്കര്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം ഷാജികുമാര്‍. പ്രിയ വേണുവും നീറ്റാ പിന്റോയും ചേര്‍ന്നാണ് നിര്‍മാണം. സുനില്‍ എസ്.പിള്ളയാണ് എഡിറ്റര്‍. രഞ്ജിന്‍ രാജ് സംഗീതം.

Read Also: ഇടവേള ബാബു വിവാഹം കഴിക്കാത്തത് സ്ത്രീകൾക്ക് വേണ്ടിയെന്ന് മേനക; അംഗീകാരമെന്ന് നടൻ