Asianet News MalayalamAsianet News Malayalam

തമിഴകത്ത് ചര്‍ച്ചയായി റിബല്‍, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്, നായകനായി ജി വി പ്രകാശ് കുമാര്‍

ജി വി പ്രകാശ് കുമാര്‍ ചിത്രം റിബല്‍ ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്.

Nikesh R S Rebel first look poster out G V Prakash Kumar as hero hrk
Author
First Published Oct 27, 2023, 4:10 PM IST

സംഗീതജ്ഞൻ എന്നതിലുപരി നടനായും ശ്രദ്ധയാകര്‍ഷിക്കുന്ന താരമാണ് ജി വി പ്രകാശ് കുമാര്‍. ജി വി പ്രകാശ് കുമാര്‍ ചിത്രം റിബല്‍ പ്രഖ്യാപനം തൊട്ടേ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. റിബല്‍ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടൻ ചിമ്പു റിബല്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് സാമൂഹ്യ മാധ്യമങ്ങളില്‍ ഹിറ്റായി മാറിയിട്ടുണ്ട്.

നികേഷ് ആര്‍ എസാണ് സംവിധായകൻ. തിരക്കഥ എഴുതുന്നതും നികേഷ് ആണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുണ്‍ രാധാകൃഷ്‍ണനാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ജി വി പ്രകാശ്‍ കുമാര്‍ ചിത്രമായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമിയാണ്. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ ഗായത്രിയാണ് നായികയായി എത്തുന്നത്. നിര്‍മാണം കലൈമകൻ മുബാറക്കാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഇടിമുഴക്കം സിനിമയുടെ ഛായാഗ്രാഹണം തേനിയാണ് നിര്‍വഹിക്കുന്നത്, എൻ ആര്‍ ദഘുന്ദനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ മലയാളി യുവ നടി അനശ്വര രാജൻ നായികയാകുന്നു എന്നതും പ്രഖ്യാപിച്ചപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അനശ്വര രാജൻ നായികയാകുന്ന ചിത്രത്തിനറെ സംവിധാനം ഉദയ് മഹേഷാണ് നിര്‍വഹിക്കുന്നത്. ദിവ്യദര്‍ശനിയും ഡാനിയലും അനശ്വര രാജന്റെ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുത്. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയും ജി വി പ്രകാശ് കുമാറും അനശ്വര രാജനും ഒന്നിക്കുന്ന ചിത്രത്തിനുണ്ട്.

Read More: ഖുഷി ആകെ നേടിയതെത്ര?, ക്ലോസിംഗ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios