നടി അഹാന കൃഷ്ണയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഛായാഗ്രാഹകൻ നിമിഷ് രവി പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധേയമായി. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ പോസ്റ്റ്.

2019-ൽ ലൂക്കയുടെ കാമറ ചലിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ നിമിഷിന്റെ അടുത്ത സുഹൃത്താണ് അഹാന കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിമിഷുമായി ഒന്നിച്ചുള്ള നിമിഷങ്ങളും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അഹാന കൃഷ്ണയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നിമിഷ് രവി പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാവുന്നത്. 'ഹാപ്പി അമ്മു ഡേ, എന്റെ ലൗലി ഹ്യൂമന് ജന്മദിനാശംസകൾ' എന്നാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് നിമിഷ് കുറിച്ചത്. 'നന്ദി നിം' എന്ന് അഹാനയും കമന്റ് ചെയ്തു. നിരവിധി പേരാണ് അഹാനയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

അതേസമയം 'ലോക'യിലെ ഛായാഗ്രഹണത്തിന് മികച്ച പ്രശംസകളാണ് നിമിഷ് രവിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഹാനയും നിമിഷും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് നിമിഷിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. എന്നാണ് തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ഔദ്യോഗികമായി എവിടെയും ഇതുവരെ പറഞ്ഞിട്ടില്ല.

View post on Instagram

'സൂര്യ 46'ൽ നിമിഷ് രവി

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അഹാന കൃഷ്ണ. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, അടി, പാച്ചുവും അത്ഭുതവിളക്കും, നാൻസി റാണി എന്നീ ചിത്രങ്ങളിലും അഹാന വേഷമിട്ടിട്ടുണ്ട്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ലോകയിലും ഒരു കാമിയോ വേഷത്തിൽ അഹാന എത്തുന്നുണ്ട്.

അതേസമയം വെങ്കി അട്ലൂരി സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിമിഷ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സണ്ണി ഡിയോൾ, ഭാഗ്യശ്രീ ബോർസെ, മമിത ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.