ലണ്ടനില്‍ നിന്നുള്ള ഫോട്ടോയുമായി നിമിഷ സജയൻ.

മലയാളികളുടെ പ്രിയ താരമാണ് നിമിഷ സജയൻ. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നിമിഷ സജയൻ ഇപ്പോള്‍ ഭിനയിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ആദ്യമായി അഭിനയിക്കുന്ന ഇംഗ്ലീഷ് സിനിമയ്‍ക്കായി ലണ്ടനിലെത്തിയ നിമിഷ സജയന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നിമിഷ സജയൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ലണ്ടനിലെ ഒരു സുഹൃത്തിനൊപ്പമുള്ള ഫോട്ടോയാണ് നിമിഷ സജയൻ പങ്കുവെച്ചിരിക്കുന്നത്.

അന്റോണിയോ ആകീല്‍ എന്നയാള്‍ക്കൊപ്പമുള്ള ഫോട്ടോയാണ് ഇത്. ഇംഗ്ലണ്ടില്‍ നിന്നുള്ള നടനാണ് അന്റോണിയോ. നിമിഷയുടെ ഫുട്‍പ്രിന്റ്‍സ് ഓണ്‍ വാട്ടര്‍ എന്ന സിനിമയില്‍ അന്റോണിയോയും അഭിനയിക്കുന്നുണ്ട്. മലയാളി താരം ലെനയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആദില്‍ ഹുസൈനിന്റെ മകളുടെ വേഷമാണ് നിമിഷ സജയൻ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം കുറച്ച് ദിവസം മുന്നേ ആരംഭിച്ചിരുന്നു.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയായിരുന്നു നിമിഷ സജയൻ നായികയാകുന്നത്.

മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നിമിഷ സജയൻ സ്വന്തമാക്കിയിട്ടുണ്ട്.