പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ല എന്നാണ് ജോസഫൈന്റെ നിലപാട്. 

നിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ നടി നിരഞ്ജന. വനിത കമ്മീഷന്റെ മറുപടി കേട്ടാൽ, ഇതിലും നല്ലത് ഒന്നും പറയാതെ സഹിക്കുന്നതാണെന്ന് തോന്നിപ്പോകുമെന്ന് നിരഞ്ജന കുറിക്കുന്നു. ഭര്‍തൃപീഡനം പരാതിപ്പെട്ട യുവതിയോട് വനിത കമ്മീഷന്‍ അധ്യക്ഷ മോശമായി സംസാരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു നടി.

‘ഇതിലും നല്ലത് സഹിക്കുന്നതാണ് എന്ന് തോന്നിപോകും മാഡം, ശാസിക്കുന്നതിനു പകരം അല്‍പമെങ്കിലും സ്‌നേഹത്തോടെ സമീപിച്ചാല്‍ മാത്രമേ ബുദ്ധിമുട്ടുള്ളവര്‍ക്ക് ധൈര്യത്തോടെ നിങ്ങളെ പോലുള്ളവരെ ആശ്രയിക്കാന്‍ പറ്റു.’– നിരഞ്ജന പറയുന്നു.

ഒരു സ്വകാര്യ ചാനൽ നടത്തിയ പരിപാടിക്കിടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഭരണ -പ്രതിപക്ഷകക്ഷി വ്യത്യാസമില്ലാതെ വനിതാ കമ്മീഷനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 

അതേസമയം, പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ല എന്നാണ് ജോസഫൈന്റെ നിലപാട്. താനും ഒരു സാധാരണ സ്ത്രീയാണ്. പൊലീസില്‍ പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്. അല്ലാതെ മോശമായൊന്നും പറഞ്ഞിട്ടില്ലെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona