റിയാസ് പത്താനും മീര പിള്ളയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. 

നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉത്തോപ്പിന്റെ യാത്ര'. കോമഡി ത്രില്ലർ സ്വഭാവത്തിൽ കഥ പറയുന്ന 'ഉത്തോപ്പിന്റെ യാത്ര' എന്ന ചിത്രത്തില്‍ റിയാസ് പത്താനാണ് കേന്ദ്ര കഥാപാത്രമാകുന്നത്. ചിത്രത്തിൽ മീര പിള്ളയാണ് നായിക. ആലപ്പുഴയിലാണ് 'ഉത്തോപ്പിന്റെ യാത്ര'യുടെ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

ഹരിപ്പാടിൽ നിന്ന് യാത്ര തുടങ്ങി കൊച്ചിയിൽ അവസാനിക്കുന്ന ട്രാവൽ സിനിമ ഴോണറിലുള്ളതാണ് 'ഉത്തോപ്പിന്റെ യാത്ര'. നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളായ ബിജു സോപാനം, കലാഭവൻ നാരായണൻകുട്ടി, ആരോമൽ ബി എസ്, എൻ വെങ്കിടാചലം, പ്രദീപ് ടി, ജോസ്വിൻ എബ്രഹാം ജോൺസൺ, ഷമീർ റഹ്‍മാൻ എന്നിവരെ കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു. സംവിധായകൻ നിസാമുദീൻ നാസർ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹാണം നിര്‍വഹിക്കുന്നതും. ചിത്രസംയോജനം ഉണ്ണികൃഷ്‍ണൻ.

എസ് എം ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് 'ഉത്തോപ്പിന്റെ യാത്ര' എന്ന ചിത്രം നിര്‍മിക്കുന്നത്. ബിനു ക്രിസ്റ്റഫർ ചിത്രത്തിന്റെ സഹനിർമ്മാതാവാണ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സജീഷ് ഫ്രാൻസിസ് ആണ്. ഫിനാൻസ് മാനേജർ നൗസൽ നൗസയുമാണ്.

രാഹുല്‍ രാജാണ് ചിത്രത്തിന്റ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബിജിഎം ധനുഷ് ഹരികുമാർ. മേക്കപ്പ് ദീപിക മുണ്ടത്ത് ആണ്. ഡിഐ: ആൽവിൻ ടോമി, ചീഫ് അസോയിയേറ്റ് ഡയറക്ടർ പ്രദീപ് ടി, അസോയിയേറ്റ് ഡയറക്ടർ ശ്രീദേവ് പുത്തേടത്ത്, ആർട്ട് ഷേണായി കട്ടപ്പന, എഫക്ട്സ് & മിക്സിങ് ഷിബിൻ സണ്ണി, മാർക്കറ്റിംങ് ബി.സി ക്രിയേറ്റീവ്സ്, പിആർഒ ഹരീഷ് എ വി, ഡിസൈൻ: അതുൽ കോൾഡ്ബ്രൂ എന്നിവരാണ് 'ഉത്തോപ്പിന്റെ യാത്രട എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: സുഗീത് - നിഷാദ് കോയ കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ ചിത്രം, 'ആനക്കട്ടിയിലെ ആനവണ്ടി'