Asianet News MalayalamAsianet News Malayalam

ഗോപി സുന്ദറിന്റെ സംഗീതത്തില്‍ 'പാതി നീ പാതി നാൻ', 'നിതം ഒരു വാനം' ഗാനം പുറത്ത്

അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ നായികയായി എത്തുന്നു.

 

Nitham Oru Vaanam video song out
Author
First Published Oct 27, 2022, 1:01 PM IST

അശോക് സെല്‍വൻ നായകനാകുന്ന പുതിയ ചിത്രമാണ് 'നിതം ഒരു വാനം'. നവംബര്‍ നാലിനാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. 'പാതി നീ പാതി നാൻ' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിലെ നായികമാരില്‍ ഒരാളായ ശിവാത്മീകയും അശോക സെല്‍വനുമാണ് ഗാനരംഗത്ത് ഉള്ളത്. മലയാളികളുടെ പ്രിയപ്പെട്ട താരം അപര്‍ണ ബാലമുരളിയും, റിതു വര്‍മയും ചിത്രത്തില്‍ നായികമാരായുണ്ട്.  ര കാര്‍ത്തിക് ആണ് സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം.

അപര്‍ണാ ബാലമുരളിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത മലയാള ചിത്രം 'ഇനി ഉത്തരം' ആണ്. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തില്‍ അപര്‍ണാ ബാലമുരളിക്ക്. സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിച്ചിരിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകരുന്നു.

എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമിനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ.  'ഇനി ഉത്തരം' സിനിമയുടെ പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ് എച്ച് 20 സ്പെല്‍ എന്നിവരാണ്. പിആർഒ എ എസ് ദിനേശ്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി വടക്കേവീട് എന്നിവരുമായിരുന്നു.

Read More: പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഷെയ്ൻ നിഗം, 'കൊറോണ പേപ്പേഴ്‍സ്' തുടങ്ങി

Follow Us:
Download App:
  • android
  • ios