തെലുങ്ക് സിനിമപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിതിൻ. ജയം എന്ന ആദ്യ സിനിമയിലൂടെ തന്നെ വൻ വിജയം സ്വന്തമാക്കിയ നടൻ. നിതിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തന്റെ വിവാഹം മാറ്റിവെച്ചെന്നതാണ് നിതിന്റെ ഭാഗത്തു നിന്നുള്ള പുതിയ വാര്‍ത്ത.  അടുത്ത മാസം, 16ന് ആയിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്.

ഏറെക്കാലത്തെ പ്രണയത്തിന് ശേഷം നിതിനും ശാലിനിയും തമ്മിലുള്ള പ്രണയം വിവാഹത്തിലേക്ക് എത്തിയിരുന്നത്. എട്ട് വര്‍ഷമായി പരിചയമുള്ള ഇരുവരും കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. കുടുംബവും അംഗീകരിച്ചതോടെയാണ് വിവാഹത്തിലേക്ക് എത്തിയത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ നിതിൻ തന്നെ ഷെയര്‍ ചെയ്‍തിരുന്നു. ദുബായ്‍യില്‍ വെച്ചാകും വിവാഹം എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 വ്യാപിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി കാരണം വിവാഹം മാറ്റിവെച്ചിരിക്കുകയാണ്.