കൊവിഡ് വാക്സിൻ സ്വീകരിച്ച നിത്യാ ദാസിന്റെ വീഡിയോയ്‍ക്ക് കമന്റുമായി ആരാധകര്‍.
കൊവിഡിനെതിരെ പ്രതിരോധത്തിലാണ് കേരളവും രാജ്യവുമെല്ലാം. കൊവിഡിനെ പ്രതിരോധിക്കാൻ വാക്സിനേഷൻ നടക്കുകയാണ് രാജ്യത്ത്. കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ വീഡിയോ താരങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഏറ്റവും ഒടുവില്‍ നടി നിത്യാ ദാസ് കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.
വാക്സിൻ എടുത്തുമാത്രമാണ് വീഡിയോയ്‍ക്ക് നിത്യാ ദാസ് എഴുതിയിരിക്കുന്നത്. അല്‍പം പേടിയോടെയാണ് നിത്യാ ദാസ് വീഡിയോയിലുള്ളത്. അതുകൊണ്ടു തന്നെ ഒട്ടേറെ പേരാണ് കമന്റുകളുമായും എത്തുന്നത്. എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും, ധൈര്യമായിരിക്കൂവെന്നുമാണ് കമന്റുകള്‍.
വിവാഹ ശേഷമാണ് നിത്യാ ദാസ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
അരവിന്ദ് സിംഗ് ജംവാളുമായി നിത്യാ ദാസ് 2007ലാണ് വിവാഹിതയാകുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
