ധനുഷിന്റെ പുതിയ ചിത്രത്തില്‍ നിര്‍ണായകമായ കഥാപാത്രമായി നിത്യാ മേനൻ.

ധനുഷിന്റെ പുതിയ ചിത്രത്തില്‍ നായികാ കഥാപാത്രമാകുന്നത് നിത്യാ മേനൻ. വീണ്ടും ധനുഷിന്റെ നായികയാകുന്ന വാര്‍ത്ത നിത്യാ മേനൻ സ്ഥിരീകിരിച്ചു. സംവിധാനം നിര്‍വഹിക്കുന്നതും ധനുഷ് തന്നെയാണ്. രസകരമായ ഒരു കഥാപാത്രമായിരിക്കും ധനുഷ് ചിത്രത്തില്‍ നിത്യാ മേനന് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ധനുഷ് സംവിധായകനായും പ്രിയങ്കരനാണ് . നടൻ ധനുഷിന്റെ നിര്‍ണായക കഥാപാത്രമായി അശോക് സെല്‍വനുമുണ്ടാകും. ധനുഷിന്റെ തിരുച്ചിദ്രമ്പലത്തില്‍ നായികയായി ദേശീയ അവാര്‍ഡ് നേടിയ നിത്യാ മേനോനും പുതിയ ചിത്രത്തില്‍ ഉണ്ടാകുമെന്നത് ആവേശം പകരുന്ന റിപ്പോര്‍ട്ടാണ്. നിര്‍മാതാക്കള്‍ അടുത്തിടെ വിലക്ക് പിൻവലിച്ചതിനെ തുടര്‍ന്ന് നടൻ ധനുഷ് തേനിയില്‍ ചിത്രീകരണം തുടങ്ങി എന്നുമാണ് റിപ്പോര്‍ട്ട്. എന്തായാലും വലിയ പ്രതീക്ഷയിലാണ് ചിത്രത്തില്‍. സംവിധായകനായി ധനുഷ് എത്തുമ്പോള്‍ ആ ചിത്രം വൻ ഹിറ്റാകുമെന്ന് കരുതുന്നു ആരാധകരും. ഡിഡി4 എന്നാണ് ചിത്രത്തിന്റെ വിശേഷണപ്പേര്.

ആഗോളതലത്തില്‍ ധനുഷിന്റെ രായൻ 150 കോടി ക്ലബിലെത്തിയിരുന്നു എന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. രായൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയപ്പോഴും വൻ പ്രതികരണമാണ് ലഭിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ കാളിദാസ് ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി എത്തുമ്പോള്‍ പ്രിയ നടൻ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷനും, വരലക്ഷ്‍മി ശരത്‍കുമാറും, ദുഷ്‍റ വിജയനും, എസ് ജെ സൂര്യയും, പ്രകാശ് രാജും, സെല്‍വരാഘവനുമാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.

Read More: ആ വൻ താരം നിരസിച്ചു, വേട്ടയ്യനിലേക്ക് ഒടുവില്‍ ഫഹദെത്തി, പിന്നീട് നടന്നത് ചരിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക