മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും ഒരുപോലെ ശ്രദ്ധേയായ നടിയാണ് നിത്യാ മേനൻ. ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത നിത്യാ മേനൻ ആദ്യമായി അഭിഷേക് ബച്ചനും ഒപ്പം ബ്രീത്തിലൂടെ എത്തുകയാണ്. ബ്രീത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മികച്ച ഒരു കഥാപാത്രമാണ് ബ്രീത്തില്‍ എന്നാണ് നിത്യാ മേനൻ കരുതുന്നത്.  കഥാപാത്രത്തെ കുറിച്ച് നിത്യാ മേനൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞിനെ അന്വേഷിക്കുന്ന അമ്മയുടെ കഥാപാത്രമായിട്ടാണ് നിത്യാ മേനൻ ബ്രീത്തില്‍ എത്തിയിരിക്കുന്നത്.

ബ്രീത്ത് ഇൻടു ദ ഷാഡോസ് ആമസോണ്‍ പ്രൈമിലാണ് ജൂലൈ 10ന് റിലീസ് ചെയ്യുക. ബ്രീത്തിനെ കുറിച്ചുള്ള അഭിപ്രായം അറിയാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ബ്രീത്തിലേത് എന്നും നിത്യാ മേനൻ പറയുന്നു.  മായങ്ക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അമിത് സാഥ്, സയ്യാമി ഖേര്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഭവാനി അയ്യര്‍, അര്‍ഷാദ് സയ്യിദ്, മായങ്ക് ശര്‍മ്മ എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അഭിഷേക് ബച്ചന്റെയും നിത്യാ മേനന്റെയും ആദ്യ വെബ് സീരിസ് എന്ന പ്രത്യേകതയുമുണ്ട്. ബ്രീത്തിന്റെ ആദ്യ ഭാഗത്തില്‍ മാധവനായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്.