മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നിത്യാ ദാസ്. മോഹൻലാല്‍ ചിത്രമായ ബാലേട്ടൻ അടക്കം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയയായ നടി നിത്യാ ദാസ് വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അതേസമയം ഓണ്‍ലൈനില്‍ നിത്യാ ദാസിന്റെ ഫോട്ടോകള്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നിത്യാ ദാസ് നൃത്തം ചെയ്യുന്ന ഒരു വീഡിയോ ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മഴ വരുന്നതിനു മുമ്പ് നൃത്തം ചെയ്യട്ടെയെന്നാണ് നിത്യാ ദാസ് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.

മഴ വരുന്നതിന് മുമ്പ് നൃത്തം ചെയ്‍തു പൂര്‍ത്തിയാകട്ടെ. ലോക്ക് ഡൗണായതിനാല്‍ ഒന്നും ചെയ്യാനില്ല. മണ്‍സൂണിനെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് നിത്യാ ദാസ് എഴുതിയിരിക്കുന്നത്. അതിമനോഹരമായ ഒരു നൃത്തത്തിന്റെ വീഡിയോയും പങ്കുവെച്ചിരിക്കുന്നു.  മകള്‍ക്കൊപ്പം വർക്കൗട്ട് ചെയ്യുന്ന ഫോട്ടോകളും നിത്യാ ദാസ് ഒരിക്കല്‍ പങ്കുവെച്ചിരുന്നു. ലോക്ക് ഡൗണില്‍"യോഗ ഫിറ്റ്‍നെസ്സിലൂടെ മറ്റുള്ളവര്‍ക്കും പ്രചോദനമാകുകയായിരുന്നു നിത്യ ദാസ്.