എ ആര്‍ മുരുഗദോസ് രജനികാന്തിനെ നായകനാക്കി സിനിമയൊരുക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. 10ന് ആണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക. ചിത്രത്തിനായുള്ള ഫോട്ടോഷൂട്ട് സംവിധായകൻ തുടങ്ങിയിട്ടുണ്ട്. അതേസമയം മലയാളി താരം നിവേതയും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നിവേത രജനികാന്തിന്റെ ഒരു കഥാപാത്രത്തിന്റെ മകളായിട്ടായിരിക്കും ചിത്രത്തില്‍ അഭിനയിക്കാൻ സാധ്യതയെന്നുമാണ് റിപ്പോര്‍ട്ട്. രണ്ട് കഥാപാത്രങ്ങളായിട്ടാണ് രജനികാന്ത് ചിത്രത്തിലുണ്ടാകുക. പൊലീസ് ഉദ്യോഗസ്ഥനായിരിക്കും ഒരു കഥാപാത്രം. രണ്ടാമത്തെ കഥാപാത്രം ഒരു സാമൂഹ്യപ്രവര്‍ത്തകനായിരിക്കും എന്നുമാണ് റിപ്പോര്‍ട്ട്. നയൻതാരയാണ് നായിക. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ രവിചന്ദെര്‍ ആണ് സംഗീതസംവിധായകൻ. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.