പോളി ജൂനിയറിന്റെ ബാനറിൽ നിവിന്‍ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്.
1983, ആക്ഷൻ ഹീറോ ബിജു എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിവിന്‍ പോളി–എബ്രിഡ് ഷൈൻ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിലാണ് ഇപ്പോൾ എബ്രിഡ്. ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എബ്രിഡ് പറയുന്നു.
നർമ്മം ഉൾക്കൊള്ളുന്ന ഒരു നൂതന കഥയായിരിക്കും വരാനിരിക്കുന്നതെന്നും ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടുപിടിക്കാനുള്ള സംരംഭത്തിലാണ് തങ്ങളെന്നും എബ്രിഡ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നായിക ആരാണെന്ന് ഇതുവരെ തിരുമാനിച്ചിട്ടില്ലെന്നും സംവിധാകയൻ അറിയിച്ചു. പോളി ജൂനിയറിന്റെ ബാനറിൽ നിവിന്‍ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്.
അതേസമയം, ചിത്രത്തിലെ അഭിനേതാക്കളെ തേടുകയാണ് അണിയറ പ്രവർത്തകർ. 20–50 വയസ്സിനും ഇടയിലുള്ള സ്ത്രീ കഥാപാത്രങ്ങൾക്കും 30–55 വയസ്സിനും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങള്‍ക്കുമാണ് കാസ്റ്റിങ് കോൾ. മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയണം. നാടകം മറ്റ് ദൃശ്യാവിഷ്കാരങ്ങളില്‍ മികവ് രേഖപ്പെടുത്തൽ,മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ്, അഭിനയിച്ചതിന്റെ വിഡിയോസ് എന്നിവ ചേര്‍ത്ത് ഡിസംബർ 15ന് മുന്‍പായി അയയ്ക്കാനാണ് കാസ്റ്റിങ് കോളിൽ പറയുന്നത്.
#CastingCall 😊 #PaulyJrPictures #AbridShine
Posted by Nivin Pauly on Friday, 27 November 2020
നിവിൻ പോളി ആദ്യമായി പൊലീസ് വേഷത്തിലെത്തിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രം കേരളത്തിലെ ഒരു സാദാ പോലീസ് സ്റ്റേഷനെ പക്ക റിയലിസ്റ്റിക്കായി അവതരിപ്പിച്ച സിനിമയായിരുന്നു. ബിജു പൗലോസ് എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ക്രിക്കറ്റ് പ്രേമിയായ രമേശൻ എന്നയാളുടെ കഥപറഞ്ഞ ചിത്രമാണ് 1983. ചിത്രത്തിലെ താരത്തിന്റെ പ്രകടനം നിരവധി അംഗീകാരങ്ങള്‍ നേടുകയുണ്ടായി. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഇതിലൂടെ താരത്തിന് ലഭിച്ചു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Nov 28, 2020, 1:45 PM IST
Post your Comments