Asianet News MalayalamAsianet News Malayalam

Mahaveeryar : അവസാന കടമ്പയും കടന്ന് 'മഹാവീര്യർ'; തിയറ്ററുകളി‍ല്‍ ഇനി ടൈം ട്രാവലും ഫാന്‍റസിയും

ചിത്രം ജൂലൈ 21ന് തിയറ്ററുകളിൽ എത്തും.

nivin pauly asif ali movie Mahaveeryar got clean u certificate
Author
Kochi, First Published Jul 14, 2022, 11:07 PM IST

നിവിന്‍ പോളി (Nivin Pauly), ആസിഫ് അലി (Asif Ali) എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'മഹാവീര്യര്‍' (Mahaveeryar). മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രം ജൂലൈ 21ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രം അവസാന കടമ്പയായ സെൻസറിങ്ങും പൂർത്തിയാക്കിയിരിക്കുകയാണ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. 

ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച വാര്‍ത്ത നിവിന്‍ പോളിയടക്കമുള്ളവര്‍ തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഫാന്റസി ജോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയ്‌ലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് നിവിന്‍ പോളിയും ആസിഫ് അലിയും ചിത്രത്തിലെത്തുന്നത്.

കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്‍റസിയുമൊക്കെ കടന്നുവരുന്നുണ്ട്. നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് സംവിധാനവും.

പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്നു. വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. വര്‍ഷങ്ങൾക്കു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രവുമാണ് മഹാവീര്യര്‍. രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 

‘മിസ്റ്റർ ഹിറ്റ്ലർ, ഇത് ജ‍ർമനിയല്ല’; അൺപാർലമെന്ററി വാക്കുകളുടെ പട്ടികയ്ക്ക് എതിരെ കമൽഹാസൻ

സംസ്ഥാന അവാർഡ് ജേതാവ് ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്ര സംയോജനം മനോജ്‌, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ചന്ദ്രകാന്ത്, മെൽവി  ജെ, ചമയം ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം ബേബി പണിക്കർ, പിആർഒ എ എസ് ദിനേശ്.

Follow Us:
Download App:
  • android
  • ios