വൈകാരിക രംഗങ്ങളിലൂടെ കാഴ്ചക്കാരുടെ ഉള്ളുലച്ചും തിരിച്ചറിവുകൾ നൽകിയും തിയറ്ററുകളിൽ കൈയ്യടി നേടിയ മമ്മൂട്ടി ചിത്രമാണ് പേരൻപ്.
മമ്മൂട്ടി നായകനായ പേരൻപെന്ന ചിത്രത്തിലൂടെ മലയാളികളികൾക്ക് സുപരിചിതനായ സംവിധായകനാണ് റാം (Ram). റാമിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ നിവിൻ പോളി (Nivin Pauly) നായകനാകുന്നുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഫൈനൽ ഷെഡ്യൂളിന് തുടക്കമായിരിക്കുകയാണ്. നിവിൻ പോളിയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
സംവിധായകൻ റാമിനും നടൻ സൂരിക്കുമൊപ്പമുളള ചിത്രവും നിവിൻ പങ്കുവെച്ചിട്ടുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അഞ്ജലിയും സൂരിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തും. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
ചിത്രം നിര്‍മിക്കുന്നത് സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷൻസ് ആണ്. മലയാളത്തിലും തമിഴിലും ആയിട്ടായിരിക്കും ചിത്രം എത്തുക. തമിഴ്‍നാട്ടിലും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് നിവിൻ പോളി. അതുകൊണ്ടുതന്നെ നിവിൻ പോളി ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുകയുമാണ്.
വൈകാരിക രംഗങ്ങളിലൂടെ കാഴ്ചക്കാരുടെ ഉള്ളുലച്ചും തിരിച്ചറിവുകൾ നൽകിയും തിയറ്ററുകളിൽ കൈയ്യടി നേടിയ മമ്മൂട്ടി ചിത്രമാണ് പേരൻപ്. മുൻപ് പലതവണ മികച്ച അഭിനയത്തിലൂടെ ആസ്വാദകരുടെ കണ്ണു നനയിച്ച മമ്മൂട്ടി, സിനിമ പ്രേമികൾക്ക് മുന്നിൽ മറ്റൊരു അഭിനയ ചാരുതയാണ് തുറന്നുകാട്ടിയത്. 2019ലാണ് ചിത്ര പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
2017 ല്‍ പുറത്തിറങ്ങിയ ‘റിച്ചി’യായിരുന്നു നിവിന്‍ അവസാനം അഭിനയിച്ച തമിഴ് ചിത്രം. ‘ഉളിടവാരു കണ്ടതേ’ എന്ന തെലുഗു ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. കനകം കാമിനി കലഹം എന്ന ചിത്രമാണ് മലയാളത്തില്‍ നിവിന്‍റേതായി ഒടുവില്‍ ഇറങ്ങിയ ചിത്രം.
