എല്ലാവരുടെയും സ്‍നേഹത്തിനും പിന്തുണയ്‍ക്കും നന്ദി പറയുന്നതായും നിവിൻ പോളി.
ഹനീഫ് അദേനിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായി. നായകൻ നിവിൻ പോളി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരുടെയും സ്‍നേഹത്തിനും പിന്തുണയ്‍ക്കും നന്ദി പറയുന്നതായും നിവിൻ പോളി വ്യക്തമാക്കി. യുഎയിലായിരുന്നു നിവിൻ പോളി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍.
'മിഖായേല്‍' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നിവിൻ പോളിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന പ്രൊജക്റ്റാണ് ഇത്. 'എൻപി 42' എന്ന വിശേഷണപ്പേരുള്ള ചിത്രം നിര്‍മിക്കുന്നത് മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‍സും ചേര്‍ന്നാണ്. ചിത്രത്തെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. എന്തായാലും നിവിൻ പോളിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്.
നിവിൻ പോളി നായകനാകനായി ഒടുവിലെത്തിയ ചിത്രം 'തുറമുഖ'മാണ്. കെ തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി സിനിമാസിന്റെയും ബാനറുകളില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം. ഗോപന്‍ ചിദംബരത്തിന്റേതാണ് തിരക്കഥയും സംഭാഷണവും.
നിവിന്‍ പോളിക്കും അര്‍ജുൻ അശോകനും ജോജു ജോര്‍ജിനും പുറമേ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്‍ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 'തുറമുഖം' വളരെ വേഗത്തില്‍ ഉള്ള സിനിമ അല്ല എന്ന് നിവിൻ പോളി പറഞ്ഞിരുന്നു. ചിത്രം അച്ഛന്‍, മക്കള്‍, സഹോദരങ്ങള്‍ എന്നിവരൊക്കെ തമ്മിലുള്ള ബന്ധങ്ങളെയും പരാമര്‍ശിക്കുന്നു എന്ന് നേരത്തെ നിവിൻ പോളി പറഞ്ഞിരുന്നു. വ്യക്തമായ രാഷ്ട്രീയം കൂടി 'തുറമുഖ'മെന്ന ചിത്രം പറയുന്നുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു. ഡിസൈന്‍ ഓള്‍ഡ്‍മങ്ക്സ്, ഡിസ്ട്രിബൂഷന്‍ ലീഡ് ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രൊമോഷന്‍ അനൂപ് സുന്ദരന്‍, മാര്‍ക്കറ്റിങ് പ്ലാന്‍ ബിനു ബ്രിങ്ഫോര്‍ത്ത് എന്നിവരുമാണ്.
Read More: 'വിക്കിപീഡിയ ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്‍തു', ആരോപണവുമായി കങ്കണ
