Asianet News MalayalamAsianet News Malayalam

കുഞ്ചാക്കോ ബോബന്റെ ' നിഴൽ' വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

'നിഴലി'ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ.

Nizhal film television premier
Author
Kochi, First Published Jul 7, 2021, 1:30 PM IST

കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാനകഥാപാത്രങ്ങളായ, ദുരൂഹതയുടെയും ഉദ്വേഗത്തിന്റെയും മുൾമുനയിൽ നിർത്തുന്ന 'നിഴൽ' സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ഒരു ഡ്രാമ – ത്രില്ലർ സിനിമയ്‍ക്ക് വേണ്ട എല്ലാ ചേരുവുകളും പ്രേക്ഷകർക്ക് നിഴല്‍ സിനിമയില്‍ കാണാൻ കഴിയും. വാഹനാപകടത്തിൽ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ട ഫസ്റ്റ്ക്ലാസ് ജുഡിഷ്യല്‍ മജിജിസ്ട്രേറ്റിലൂടെയാണ് നിഴൽ തുടങ്ങുന്നത്. കണ്‍മുന്നില്‍ അയഥാര്‍ഥമായ ചില കാഴ്‍ചകള്‍ കാണുന്ന ദിനങ്ങളിൽ തന്നിലേക്കെത്തുന്ന കൊലപാതകകഥയുടെ സത്യംതേടിയുള്ള ഫസ്റ്റ്ക്ലാസ് ജുഡിഷ്യല്‍ മജിജിസ്ട്രേറ്റിന്റെ യാത്രയാണ് ഈ ചിത്രംപറയുന്നത്. 

ഏഷ്യാനെറ്റിൽ ജൂലൈ 11 , ഞായറാഴ്‍ച വൈകുന്നേരം 6.30 ന് , നിഴലിൽ ഒളിപ്പിച്ച  മുൾമുനയിൽ നിർത്തിയ ആ രഹസ്യങ്ങൾ കാണാം . അപ്പു എൻ ഭട്ടതിരിയാണ് ചിത്രം സംവിധാനം ചെയ്‍തത്. നയൻതാര നായികയായ സിനിമയുടെ  സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പാണ്. എസ് സഞ്‍ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

ദീപക് ഡി മേനോൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. 


സംവിധായകനായ അപ്പു എൻ ഭട്ടതിരിക്കൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.  സ്റ്റെഫി സേവ്യര്‍ ആണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios