മലയാളിയായ സംയുക്തയാണ് സ്വയംഭൂവിലെ നായിക.

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്‍ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ചിത്രമാണ് സ്വയംഭൂ. ഇപ്പോഴിതാ നായകനായ നിഖിലിൻ്റെ ജന്മദിനം പ്രമാണിച്ച് ചിത്രത്തിൻ്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നിഖിൽ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തിൽ എത്തുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് ഇത്. നിഖിൽ, നായികയായ സംയുക്ത മേനോൻ എന്നിവരെയാണ് പുതിയ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങൾ. ഒരു യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. കയ്യിൽ വാളുമായി യുദ്ധത്തിന് നടുവിൽ നിൽക്കുന്ന ധീരനായ ഒരു യോദ്ധാവായി ആണ് നിഖിലിനെ ഈ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. കയ്യിൽ അമ്പും വില്ലുമായി ലക്ഷ്യം ഭേദിക്കാൻ ഒരുങ്ങി നിൽക്കുന്ന ലുക്കിലാണ് സംയുക്തയെ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. 

Scroll to load tweet…

വമ്പൻ ബജറ്റും ഉയർന്ന സാങ്കേതിക നിലവാരവുമുള്ള ഒരു വലിയ ക്യാൻവാസിൽ പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ടീസർ വൈകാതെ പുറത്ത് വരും.

ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് - തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- sഎം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം - വിജയ് കാമിസേട്ടി, ആക്ഷൻ - കിങ് സോളമൻ, സ്റ്റണ്ട് സിൽവ, വരികൾ - രാമജോഗയ്യ ശാസ്ത്രി, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക