Asianet News MalayalamAsianet News Malayalam

ആരും പറയാത്ത ഇതിഹാസ കഥ ! 'ശ്രീ റാം, ജയ് ഹനുമാൻ' അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്

കെ എ സുരേഷ് നിർമ്മിക്കുന്ന 'ശ്രീറാം, ജയ് ഹനുമാൻ' കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായ് പ്രദർശനത്തിനെത്തുന്ന ഒരു പാൻ-ഇന്ത്യൻ സിനിമയാണ്. 

The untold legend Shri Ram Jai Hanuman announcement poster out vvk
Author
First Published Jan 22, 2024, 3:24 PM IST

ബെംഗലൂരു: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തിൽ, സുരേഷ് ആർട്‌സ് നിർമ്മാണം വഹിക്കുന്ന 'ശ്രീറാം, ജയ് ഹനുമാൻ' എന്ന ചിത്രത്തിന്റെ ആകർഷകമായ പോസ്റ്റർ പുറത്തുവിട്ടു. അൺടോൾഡ് ഇതിഹാസം എന്ന ലേബലോടെ എത്തുന്ന ഈ ചിത്രം രാമായണം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. അവധൂതാണ് സംവിധായകൻ. ഇതിഹാസ കഥകളിലേക്കുള്ള സവിശേഷമായൊരു വീക്ഷണമാണ് ഇതിലൂടെ സംവിധായകൻ ഉദ്ദേശിക്കുന്നത്.

പ്രശസ്ത നിർമ്മാതാവ് കെ എ സുരേഷിന്റെ ഉടമസ്ഥതയിലുള്ള സുരേഷ് ആർട്‌സ്, കന്നഡയിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയാണ്. സുരേഷ് ആർട്‌സിന്റെ ബാനറിൽ കെ എ സുരേഷ് നിർമ്മിക്കുന്ന 'ശ്രീറാം, ജയ് ഹനുമാൻ' കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായ് പ്രദർശനത്തിനെത്തുന്ന ഒരു പാൻ-ഇന്ത്യൻ സിനിമയാണ്. വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളാണ് ചിത്രത്തിലെ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും. പിആർഒ: ശബരി.

പൊറിഞ്ചു മറിയം ജോസ് തെലുങ്കില്‍ ആയപ്പോള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടോ?: 'നാ സാമി രംഗ' കളക്ഷന്‍ വിവരം.!

സുരേഷ് ഗോപിയുടെ മകളെയും വരനെയും ആശിർവദിക്കാൻ ഊര്‍ജ്ജസ്വലനായി ജഗതി എത്തി - വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios