Asianet News MalayalamAsianet News Malayalam

'രണ്ട് ആണി കിട്ടിയിരുന്നെങ്കിൽ ഈ അറബിയുടെ കൈയിൽ അടിച്ചുവയ്ക്കാമായിരുന്നു', അഡോണിയെ ട്രോളി നോബി!- വീഡിയോ

അറബിയായിട്ടുള്ള അഡോണിയെ ട്രോളി നോബി.

Nobi troll Adoney charecter
Author
Kochi, First Published Mar 18, 2021, 3:08 PM IST

ബിഗ് ബോസില്‍ ഓരോ ആഴ്‍ചയും മൊത്തമായി ഒരു ടാസ്‍ക് ഉണ്ടാകാറുണ്ട്. ഇത്തവണ ഓരോരുത്തര്‍ക്കും നല്‍കിയ പാട്ടുകള്‍ക്ക് അനുസരിച്ച് നൃത്തം ചെയ്യാനായിരുന്നു പറഞ്ഞത്. ബിഗ് ബോസ് വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കി. വിവിധ സിനിമകളിലെ കഥാപാത്രങ്ങളായി മാറിയിട്ടായിരുന്നു ഡാൻസ്. ബിഗ് ബോസ് തന്നെ ഓരോരുത്തര്‍ക്കും കഥാപാത്രങ്ങെ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം അഡോണിക്ക് എതിരെയുള്ള നോബിയുടെ കമന്റ് ആണ് ചര്‍ച്ചയായത്.

കഴിഞ്ഞ ദിവസം പാതിരായ്‍ക്കും ടാസ്‍ക് ഉണ്ടായിരുന്നു. എപ്പോള്‍ വേണമെങ്കിലും പാട്ട് ഇടാമെന്നും ഉടൻ തന്നെ തയ്യാറാകണമെന്നും ബിഗ് ബോസ് നിര്‍ദ്ദേശം നല്‍കി. മത്സരാര്‍ഥികള്‍ എല്ലാവരും പാട്ടിനായി കാത്തിരിക്കുകയായിരുന്നു. ചിലര്‍ പാതി മയക്കത്തിലാകുകയും ചെയ്‍തു. അപോഴായിരുന്നു നോബിയുടെ തകര്‍പൻ കമന്റ്. ഷാര്‍ജ ടു ഷാര്‍ജയിലെ അറബിയുടെ വേഷത്തില്‍ കിടക്കുന്ന അഡോണിയെ കണ്ടപ്പോള്‍ രണ്ട് ആണി കിട്ടിയിരുന്നെങ്കിൽ ഈ അറബിയുടെ കൈയിൽ അടിച്ചു വയ്ക്കാമായിരുന്നു എന്നായിരുന്നു നോബി പറഞ്ഞത്.

പാതി രാത്രിയില്‍ തന്നെ ചിലര്‍ക്ക് പാട്ട് ഇട്ട് നല്‍കുകയും ചെയ്‍തു ബിഗ് ബോസ്.

എന്തായാലും മനോഹരമായ നൃത്തച്ചുവടുകളുമായി മത്സരാര്‍ഥികള്‍  എല്ലാവരുടെയും പ്രിയം സ്വന്തമാക്കി.

Follow Us:
Download App:
  • android
  • ios