പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ആശംസകള്‍ നേരുകയാണ് നൂറിൻ ഷെരീഫ്.

സ്‍കൂള്‍ പ്രവേശനോത്സവമാണ് ഇന്ന് കേരളത്തില്‍. കൊവിഡ് കാലമായതിനാല്‍ ഓണ്‍ലൈനിലൂടെയാണ് ഇത്തവണത്തെ പ്രവേശനോത്സവം. താരങ്ങള്‍ അടക്കമുള്ളവര്‍ കുട്ടിക്കാലത്തെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഇപോഴിതാ നടി നൂറിൻ ഷെരീഫിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

കുട്ടികളുടെ മധ്യത്തില്‍ ഇരിക്കാൻ സമ്മതിക്കാത്തതിലുള്ള മുഖഭാവമായിട്ടുള്ള കുട്ടി എന്നാണ് നൂറില്‍ പറയുന്നത്. സ്‍കൂള്‍ ഫോട്ടോയാണ് നൂറിൻ ഷെരീഫ് പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് എല്ലാം നൂറിൻ ഷെരീഫ് ആശംസകളും നേരുന്നു.

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെയാണ് നൂറിൻ ഷെരീഫ് ശ്രദ്ധേയയാകുന്നത്.

നൂറിൻ ഷെരീഫ് നായികയായി പുതിയ സിനിമകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.