മഹാ സമുദ്രത്തില്‍ നായികയാകാൻ ഐശ്വര്യ രാജേഷ്.

തെലുങ്കില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് മഹാ സമുദ്രം. ചിത്രത്തില്‍ സാമന്തയ്‍ക്ക് പകരം ഐശ്വര്യ രാജേഷ് നായികയാകുമെന്നതാണ് പുതിയ വാര്‍ത്ത.

തെലുങ്കില്‍ ഏറെ ആരാധകരുള്ള ശര്‍വാനന്ദ് ആണ് മഹാ സമുദ്രത്തില്‍ നായകൻ. ചിത്രത്തില്‍ സാമന്ത നായികയാകുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഐശ്വര്യ രാജേഷ് ആണ് നായികയാകുക എന്നതാണ് പുതിയ വാര്‍ത്ത. ഒരു റൊമാന്റിക് ചിത്രമായിരിക്കും ഇത്. അജയ് ഭൂപതിയാണ് ചിത്രം സംവിധാനം ചെയ്യുക. മഹാ സമുദ്രം എന്ന് കേള്‍ക്കുമ്പോള്‍ മലയാളി പ്രേക്ഷകര്‍ക്ക് ഓര്‍മ വരുക മോഹൻലാല്‍ ചിത്രമാണെങ്കിലും റീമേക്ക് അല്ല തെലുങ്കിലേത്.