Asianet News MalayalamAsianet News Malayalam

'ഓ ടി ടി റിലീസ് തടയില്ല'; മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമെന്ന് ചലച്ചിത്ര സംഘടനകൾ

തിയറ്റർ റിലീസിനു മുൻപ് സിനിമകൾ എന്തുകൊണ്ട് ഓൺ ലൈൻ റിലീസിന് വിടുന്നുവെന്ന് നിർമ്മാതാക്കൾ വിശദീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

o t t release will not be denied
Author
Kochi, First Published May 27, 2020, 7:20 PM IST

തിരുവനന്തപുരം: ഓ ടി ടി പ്ലാറ്റ്ഫോമിൽ സിനിമകൾ റിലീസ് ചെയ്യുന്നത് തടയാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചലച്ചിത്ര സംഘടനകൾ. എന്നാൽ ഇങ്ങനെ റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കുമെന്നും സംഘടനാ പ്രതിനിധികൾ കൊച്ചിയിൽ അറിയിച്ചു. നിർമ്മാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവരുടെ പ്രതിനിധികളുമായി ഫിലിം ചേമ്പർ നടത്തിയ യോഗത്തിലാണ് തീരുമാനം. ഓ ടി ടി റിലീസ് ഒട്ടേറെ നിർമ്മാതാക്കൾക്ക് ആശ്വാസകരമാകും. അതിനാൽ അത് തടസ്സപ്പെടുത്താൻ ആകില്ലെന്നും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. തിയറ്റർ റിലീസിനു മുൻപ് സിനിമകൾ എന്തുകൊണ്ട് ഓൺ ലൈൻ റിലീസിന് വിടുന്നുവെന്ന് നിർമ്മാതാക്കൾ വിശദീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

 ഓ ടി ടി റിലീസിന് താത്പര്യമുള്ള നിർമ്മാതാക്കൾ ഈ മാസം മുപ്പതിന് മുൻപായി സംഘടനയെ സമീപിക്കണം. വിജയ് ബാബു നിർമ്മിച്ച് ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും എന്ന ചിത്രം തിയറ്ററുകളുമായി കരാർ ഒപ്പിട്ടിരുന്നുവെന്നും ഓൺലൈനായി ചിത്രം റിലീസ് ചെയ്യുന്നതിനെക്കുറിച്ച് സംഘടനയുമായി ചർച്ച ചെയ്തിട്ടില്ലെന്നും എം രഞ്ജിത് പറഞ്ഞു.
ഒ ടി ടി റിലീസിന് താല്‍പ്പര്യം പ്രകടിപ്പിച്ചു നിലവിൽ ആരും സംഘടനയെ സമീപിച്ചിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. അതേ സമയം ഒ ടി ടി റിലീസിനെതിരെ നിലപാടെടുത്ത  തിയറ്റർ ഉടമ ലിബർട്ടി ബഷീറിന്‍റെ സംഘടന യോഗത്തിൽ നിന്നും വിട്ടു നിന്നു. 66 മലയാള സിനിമകളാണ് കൊവിഡ് 19 മൂലം നിന്ന് പോയത്.
 

Follow Us:
Download App:
  • android
  • ios