തമിഴ് യുവതാരം കാര്‍ത്തി നായകനാകുന്ന 'കൈതി'യുടെ ടീസര്‍ എത്തി. സോഷ്യല്‍ മീഡിയയിലടക്കം വലിയ സ്വീകരണമാണ് ചിത്രത്തിന്‍റെ ടീസറിന് ലഭിക്കുന്നത്. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ ഇപ്പോള്‍ യൂട്യൂബില്‍ ട്രെന്‍റിംഗില്‍ രണ്ടാമതാണ്. 

കാര്‍ത്തിക്കൊപ്പം മലയാളി താരം നരേനെയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൈയ്യില്‍ വിലങ്ങുകളണിഞ്ഞ് ജയില്‍ പുള്ളിയായാണ് താരം ചിത്രത്തില്‍ എത്തുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.കഴിഞ്ഞ ദിവസം പുറത്തുവന്ന കാര്‍ത്തിയുടെ ഫസ്റ്റ്  ലുക്ക് പോസ്റ്ററിന് നേരത്തെ വലിയ ശ്രദ്ധ ലഭിച്ചിരുന്നു.
 

ടീസര്‍ കാണാം