Asianet News MalayalamAsianet News Malayalam

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ വിസ്‍മയിപ്പിക്കാന്‍ മോഹന്‍ലാലും; 'ഓളവും തീരവും' ഗ്ലിംപ്‍സ് എത്തി: വീഡിയോ

1960ല്‍ പുറത്തെത്തിയ ഓളവും തീരവുമാണ് അതേ പേരില്‍ പ്രിയദര്‍ശന്‍ റീമേക്ക് ചെയ്തിരിക്കുന്നത്

olavum theeravum glimpse from Manorathangal anthology movie is out mohanlal priyadarshan mt vasudevan nair
Author
First Published Aug 7, 2024, 7:55 PM IST | Last Updated Aug 7, 2024, 7:55 PM IST

മലയാളി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രത്തിന്‍റെ റിലീസിന് ഇനി ഒരാഴ്ച കൂടി മാത്രം. എം ടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന മനോരഥങ്ങള്‍ എന്ന ആന്തോളജി ചിത്രമാണ് ഇത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ ഓഗസ്റ്റ് 15 ന് സ്ട്രീമിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്‍റെ ചില പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ ഈ ദിവസങ്ങളില്‍ പുറത്തെത്തുന്നുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഒരു ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോയും പുറത്തെത്തിയിരിക്കുകയാണ്.

എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്‍ത് 1960ല്‍ പുറത്തെത്തിയ ഓളവും തീരവുമാണ് അതേ പേരില്‍ ആന്തോളജിക്കുവേണ്ടി മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ റീമേക്ക് ചെയ്തിരിക്കുന്നത്. പഴയ കാലം പശ്ചാത്തലമാക്കുന്ന ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്‍റെ 57 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.

 

ഗൃഹാതുരതയുണര്‍ത്തുന്ന പഴയ കാലത്തിന്‍റെ കാഴ്ചകള്‍ക്കൊപ്പം റൊമാന്‍റിക്, ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉണ്ടെന്ന് വീഡിയോ പറയുന്നു. ഒറിജിനല്‍ ഓളവും തീരത്തില്‍ മധു അവതരിപ്പിച്ച ബാപ്പുട്ടിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ഉഷാനന്ദിനി അവതരിപ്പിച്ച നായികാവേഷത്തില്‍ എത്തുന്നത് ദുര്‍ഗാകൃഷ്ണയാണ്. ജോസ് പ്രകാശ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രം കുഞ്ഞാലിയായി എത്തുന്നത് ഹരീഷ് പേരടിയും. സുരഭി ലക്ഷ്മി, വിനോദ് കോവൂര്‍, അപ്പുണ്ണി ശശി, ജയപ്രകാശ് കുളൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 2022 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണിത്. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം, കലാസംവിധാനം സാബു സിറിള്‍.

ALSO READ : 'സിനിമയുടെ വെള്ളിയാഴ്ചത്തെ കളക്ഷന്‍ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്'; 'പഞ്ചായത്ത് ജെട്ടി' ടീം പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios