ആദിത്യ റോയ് കപൂര്‍ ആണ് നായകൻ.
സുശാന്ത് സിംഗ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ദില്‍ബെചാരയില്‍ നായികയായിട്ട് ശ്രദ്ധേയയായ നടിയാണ്
സഞ്‍ജന സംഗി. സഞ്‍ജന നായികയാകുന്ന പുതിയ സിനിമയാണ് 'ഓം: ദ ബാറ്റില്‍ വിത്തിൻ'. സിനിമ തുടങ്ങുന്നതായി സഞ്‍ജന തന്നെയാണ് അറിയിച്ചത്. സിനിമ ചിത്രീകരണം പൂര്‍ത്തിയായി റിലീസിന് ഒരുങ്ങുകയാണ്.
ഒരു ത്രില്ലര്‍ ചിത്രമായിരിക്കും 'ഓം: ദ ബാറ്റില്‍ വിത്തിൻ'. കപില്‍ വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യ റോയ് കപൂര്‍ ആണ് ചിത്രത്തിലെ നായകൻ. 2021ല്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.
അക്ഷത് സലൂജയും നികേത് പാണ്ഡെയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
വിനീത് മല്‍ഹോത്രയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
