അവന്‍ ഉപേക്ഷിച്ചു പോകും എന്ന് പറഞ്ഞവര്‍ക്ക് വേണ്ടിയാണ് സായി ലക്ഷ്മി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെയാണ് മിനിസ്ക്രീൻ താരം പാർവതി വിജയ്‍യും ക്യാമറാമാൻ അരുൺ രാവണും വിവാഹമോചിതരായെന്ന വാർത്ത പുറത്തുവന്നത്. പാർവതി തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതും. ഇതിനിടെ, സീരിയൽ താരം സായ് ലക്ഷ്‍മിയുമായുള്ള അരുണിന്റെ പ്രണയവും ചർച്ചയായിരുന്നു. അരുണ്‍ വിവാഹമോചിതനാവാനുള്ള കാരണം സായ് ലക്ഷ്‍മിയാണെന്നും അഭ്യൂഹങ്ങൾ വന്നിരുന്നു. തുടർന്ന്, ഇക്കാര്യത്തിൽ വിശദീകരണവുമായി സായ് ലക്ഷ്‍മി നേരിട്ട് രംഗത്തെത്തുകയും ചെയ്‍തിരുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു സായ് ലക്ഷ്‍മിയുടെ തുറന്നു പറച്ചിൽ. താൻ കാരണമല്ല അരുണും പാർവതിയും പിരിഞ്ഞത് എന്നായിരുന്നു താരം പറഞ്ഞത്.
അരുണും താനും ഇപ്പോൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നും എന്നാൽ വിവാഹം എന്നായിരിക്കും എന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ലെന്നും സായ് ലക്ഷ്മി അടുത്തിടെ അറിയിച്ചിരുന്നു. അരുണുമൊന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും താരം നിരന്തരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട്. അവന്‍ ഉപേക്ഷിച്ചു പോകും എന്ന് പറഞ്ഞവര്‍ക്ക് വേണ്ടിയാണ് സായി ലക്ഷ്മി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്‌നേഹത്തോടെയും വാത്സല്യത്തോടെയും അരുണ്‍ സായ് ലക്ഷ്മിക്ക് ഭക്ഷണം വാരിക്കൊടുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ''ഒരു ദിവസം അവന്‍ നിന്നെ ഉപേക്ഷിക്കുമെന്നാണ് എല്ലാവരും എന്നോട് പറയുന്നത്. എന്നാല്‍...''. എന്ന ക്യാപ്ഷനോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് സായ് ലക്ഷ്മി പങ്കുവെച്ച പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
ഒരുമിച്ചുള്ള യാത്രകളുടെയും സന്തോഷങ്ങളുടെയുമെല്ലാം ചിത്രങ്ങൾ സായ് ലക്ഷ്‍മിയും അരുണും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സായി ലക്ഷ്മി അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരയിലെ ക്യാമറാമാൻ ആയിരുന്നു അരുൺ. ലൊക്കേഷനില്‍ വെച്ചാണ് താന്‍ അരുണിനെ ആദ്യം കാണുന്നതെന്നും സായ് ലക്ഷ്മി പറഞ്ഞിരുന്നു.
