Asianet News MalayalamAsianet News Malayalam

'വിവാഹ വാര്‍ഷിക ആശംസകള്‍ക്ക് നന്ദി', 1973ലെ ഫോട്ടോയുമായി അമിതാഭ് ബച്ചൻ

വിവാഹ വാര്‍ഷിക ആശംസകള്‍ക്ക് നന്ദി പറഞ്ഞ് അമിതാഭ് ബച്ചൻ.

On 48th Wedding Anniversary Here is How Amitabh Bachan Wished Jaya Bachan
Author
Kochi, First Published Jun 3, 2021, 12:20 PM IST

രാജ്യത്ത് ഏറ്റവും ആരാധകരുളള താര ദമ്പതിമാരാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും. ഇരുവരുടെയും നാല്‍പ്പത്തിയെട്ടാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ  വിവാഹ ആല്‍ബത്തില്‍ നിന്നുള്ള ഒരു ഫോട്ടോ അമിതാഭ് ബച്ചൻ തന്നെ പങ്കുവെച്ചിരിക്കുകയാണ്.

അമിതാഭ് ബച്ചനും ജയാ ബച്ചനും 1973ലാണ് വിവാഹിതരായത്. ഞങ്ങളുടെ വിവാഹ വാർഷികത്തിൽ ജയയ്ക്കും എനിക്കും ആശംസകൾ നേർന്നതിന് നിങ്ങൾക്കെല്ലാവർക്കും നന്ദി. 1973 ജൂൺ.  ഇപ്പോൾ 48 വർഷം എന്നാണ് അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നത്.

ഷോലെ, സഞ്‍ജീര്‍ തുടങ്ങി ഒട്ടേറെ ഹിറ്റുകളില്‍ അമിതാഭ് ബച്ചനും ജയാ ബച്ചനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

ശ്വേതാ ബച്ചനും അഭിഷേക് ബച്ചനുമാണ് ഇരുവരുടെയും അമിതാഭ് ബച്ചൻ- ജയാ ബച്ചൻ ദമ്പതികളുടെ മക്കള്‍.

Follow Us:
Download App:
  • android
  • ios