ആലിയയുടെ ഫോട്ടോയ്‍ക്ക് ഖുശി എഴുതിയ കമന്റ് ചര്‍ച്ചയാകുന്നു.

സംവിധായകൻ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ആളാണ്. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ആലിയ ഷെയ്ൻ ഗ്രിഗോറെയുമായി പ്രണയത്തിലാണെന്ന് എന്ന് സിനിമ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരാറുണ്ട്. ആലിയ തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ ആലിയ പങ്കുവെച്ച തന്റെയും ഷെയ്‍നിന്റെയും ഫോട്ടോയ്‍ക്ക് ഖുശി കപൂര്‍ എഴുതിയ കമന്റാണ് ചര്‍ച്ചയാകുന്നത്.

നടി ജാൻവി കപൂറിന്റെ സഹോദരിയായ ഖുശി ആലിയയുടെ അടുത്ത സുഹൃത്താണ്. ഷെയ്‍നുമൊത്തുള്ള ഫോട്ടോയ്‍ക്ക് നിങ്ങളുമൊത്ത് ഞാൻ സന്തോഷവതിയാണ് എന്നായിരുന്നു ആലിയ ക്യാപ്ഷൻ എഴുതിയത്. ഒട്ടേറെ പേര്‍ കമന്റുകളുമായി എത്തി. ഞാനും എന്ന ഖുശി കപൂറിന്റെ കമന്റിന് തീര്‍ച്ചയായും എന്നായിരുന്നു ആലിയ മറുപടി നല്‍കിയത്.

സാമൂഹ്യമാധ്യമങ്ങളിലെ മോശം കമന്റുകള്‍ തന്നെ വേദനിപ്പിക്കാറുണ്ടെന്ന് അടുത്തിടെ ആലിയ വ്യക്തമാക്കിയിരുന്നു.

ഒരു ഫോട്ടോ താൻ പങ്കുവെച്ചിരുന്നു. അതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായി. ചെറിയ കാര്യം മതി തനിക്ക് വിഷിക്കാൻ. തുടര്‍ച്ചയായി കരയുകയായിരുന്നു താൻ. റേപ് ഭീഷണി വരെ ഉണ്ടായി. ഇതൊക്കെ ഒഴിവാക്കാൻ അവരെ ബ്ലോക് ചെയ്യുകയാണ് ചെയ്‍തത് എന്നും ആലിയകശ്യപ് പറയുന്നു.ഇത്തരം വിമര്‍ശനങ്ങളും ഭീഷണിയും നടത്തുന്നവര്‍ തന്റെ ഫോണില്‍ ഒളിച്ചിരിക്കുകയാണ് എന്നും ആലിയ കശ്യപ് പറയുന്നു. അനുരാഗ് കശ്യപിന്റെയും ആരതി ബജാജിന്റെയും മകളാണ് ആലിയ കശ്യപ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona