തെന്നിന്ത്യൻ സിനിമ ലോകത്തെ വിജയ നായികയാണ് കാജല്‍ അഗര്‍വാള്‍.  ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടി. വിജയ്, ചിരഞ്‍ജീവി അടക്കമുള്ള മുൻനിര നാായകൻമാരുടെ നായികയായ നടി. ഇപ്പോഴിതാ കാജല്‍ കാഗര്‍വാള്‍ പങ്കുവെച്ച ഒരു ഫോട്ടോയും അതിന് സഹോദരിയും നടിയുമായ നിഷ അഗര്‍വാള്‍ എഴുതിയ കമന്റന്റുമാണ് ചര്‍ച്ചയാകുന്നത്.

വർക്കൗട്ട് നടത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണ് കാജല്‍ അഗര്‍വാള്‍ പങ്കുവെച്ചിരിക്കുന്നത്. 'ഹോട്ട്' എന്നായിരുന്നു സഹോദരി നിഷ അഗര്‍വാളിന്റെ കമന്റ്. ഇതിന് കാജല്‍ അഗര്‍വാള്‍ മറുപടി പറഞ്ഞിട്ടില്ല. അടുത്ത സുഹൃത്തുക്കളെ പോലെയാണ് കാജല്‍ അഗര്‍വാളും നിഷ അഗര്‍വാളും.

മുമ്പും കാജലിന്റെ ഫോട്ടോയ്‍ക്ക് നിഷ അഗര്‍വാളും കാജല്‍ അഗര്‍വാള്‍ തിരിച്ചും കമന്റുകളുമായി എത്താറുണ്ട്.

ചിരഞ്‍ജീവി നായകനായ ആചാര്യയാണ് കാജല്‍ അഗര്‍വാളിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.